ഇന്ത്യയില്‍ മുസ്‌ലിങ്ങളുണ്ടാകരുത് എന്ന് വിശ്വസിക്കുന്ന ഒരാള്‍ യഥാര്‍ഥത്തില്‍ ഹിന്ദുവല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എല്ലാ മാര്‍ഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസിലാക്കണമെന്നും മോഹന്‍ ഭാഗവത്. എല്ലാ മനുഷ്യര്‍ക്കും അന്തസ്സുണ്ട്. മനുഷ്യര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ന്യൂയോര്‍ക്കില്‍ നടന്ന ഒരു ലോകം ഒരു മനുഷ്യത്വം കോണ്‍ഫറന്‍സില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.
‘നിങ്ങൾ നിങ്ങളെ ഹിന്ദു എന്ന് വിളിക്കുന്നുണ്ടെങ്കിൽ, എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കണം. എല്ലാ മനുഷ്യർക്കും അന്തസ്സുണ്ട്. മനുഷ്യർ തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഹിന്ദു രാഷ്ട്രം എന്ന ആശയവുമായി ബന്ധപ്പെട്ട് മുസ്‌ലിങ്ങളുടെ സ്ഥാനം എന്തായിരിക്കുമെന്ന ചോദ്യം തനിക്ക് നേരത്തെ ലഭിച്ചിരുന്നുവെന്നും ഭാഗവത് പറഞ്ഞു. “നിങ്ങൾ ഹിന്ദു സംഘടനയാണ്. ഹിന്ദു രാഷ്ട്രമാണ് വേണ്ടതെന്ന് പറയുമ്പോൾ മുസ്‌ലിങ്ങളുടെ സ്ഥിതി എന്താകും? ഞങ്ങളെ പുറത്താക്കുമോ?” എന്നായിരുന്നു ചോദ്യം.അതിന് താൻ നൽകിയ മറുപടി, മുസ്‌ലിങ്ങളെ ഒഴിവാക്കുന്നത് ഹിന്ദുത്വത്തിന്റെ ഭാഗമല്ലെന്നായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. Also Read: തിരച്ചിൽ അഞ്ചാംദിനം; നേപ്പാളില്‍ 675 മൃതദേഹങ്ങള്‍ കണ്ടെത്തി, 7 മലയാളികളെക്കുറിച്ച് വിവരമില്ല
ഇന്ത്യയിൽ മുസ്‌ലിങ്ങൾ വേണ്ടെന്ന് ഏതെങ്കിലും ഒരു ഹിന്ദു ചിന്തിക്കുന്നുണ്ടെങ്കിൽ, അയാൾ ഹിന്ദുവല്ലെന്ന് ഭാഗവത് പറഞ്ഞു. മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കാതെ എല്ലാവരെയും ഒരുപോലെ കാണുന്നതാണ് തങ്ങളുടെ സമീപനമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിന് ഉദാഹരണമായി ഹരിയാനയിൽ നടന്ന വിമാനാപകടത്തിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകർ നടത്തിയ രക്ഷാപ്രവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകടത്തിൽ യാത്രക്കാരിൽ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നുവെന്നും സംഭവസ്ഥലത്ത് ആദ്യം എത്തിയവരിൽ ആർഎസ്എസ് സ്വയംസേവകരും ഉണ്ടായിരുന്നുവെന്നും ഭാഗവത് പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിലും ചികിത്സയ്ക്കായി സഹായിക്കുന്നതിലും മരിച്ചവരുടെ അന്ത്യകർമങ്ങൾക്കുള്ള ക്രമീകരണങ്ങളിലും ആർഎസ്എസ് പ്രവർത്തകർ സഹായിച്ചെന്നും ഞങ്ങൾക്ക് വേർതിരിവില്ല, എന്നും ഭാഗവത് വ്യക്തമാക്കി.