ബാറുടമകളില്‍ നിന്ന് കോട്ടയം എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എസ്. അശോക് കുമാര്‍ മാസപ്പടി വാങ്ങിയത് കണ്ടെത്തിയതിന് പിന്നാലെ നടപടി കടുപ്പിച്ച് വിജിലന്‍സ്. അശോക് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ എക്സൈസ് കമ്മിഷണര്‍ നേരിട്ടെത്തി തെളിവെടുത്തിരുന്നു. ബാറുടമകളുടെ ഡയറി തെളിവായി ലഭിച്ചിരുന്നു. പരാതിയ്ക്കു പിന്നാലെ കോട്ടയത്തെ ബാറുകളില്‍ വിജിലന്‍സ് പരിശോധന നടത്തി.
അശോക് കുമാർ ബാറുടമകളിൽ നിന്നും മാസപ്പടി വാങ്ങുന്നതിന്റെ രേഖകൾ എക്സൈസ് കമ്മിഷണർ സാംബശിവ റാവുവിന് ലഭിച്ചിരുന്നു . മാസപ്പടി വാങ്ങിയിരുന്നതായി അശോക് കുമാർ തന്നെ സമ്മതിച്ചു. എക്സൈസ് വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ അടിയന്തര റിപ്പോർട്ട് കൈമാറി . തുടർന്നാണ് എക്സൈസ് കമ്മിഷണറുടെ സസ്പെൻഷൻ നടപടി