ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് മാറുന്നു. ഇദ്ദേഹത്തിന്റെ കാലാവധി നാളെ അവസാനിക്കും. എറണാകുളം കലക്ടര്‍ക്ക് താല്‍ക്കാലിക ചുമതല കൈമാറി.
കേരള പൊലീസ് മുൻ മേധാവിയായ ലോക്നാഥ് ബെഹ്റ 2021ലാണ് കൊച്ചി മെട്രോ എം.ഡിയായി ചുമതലയേറ്റത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും വാട്ടർമെട്രോ പദ്ധതിയ്ക്കായും ബെഹ്റയുടെ കാലാവധി നേരത്തെ സര്‍ക്കാര്‍ നീട്ടിയിരുന്നു. മെട്രോയുടെ പ്രവർത്തന വിപുലീകരണം, പുതിയ പദ്ധതികൾ, സർവീസ് മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ കാലയളവിൽ വിവിധ നടപടികൾ നടപ്പാക്കിയിരുന്നു. പുതിയ എം.ഡിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.