AI Generated
മോട്ടർ വാഹന വകുപ്പിൽ അഴിമതി ഇല്ലാതാക്കാൻ പരിവാഹൻ സേവനങ്ങൾക്ക് സെപ്റ്റംബർ 21 മുതല്‍ ആധാർ ഒടിപി നിര്‍ബന്ധമാക്കുന്നു. ഏജന്റുമാരുടെ ഇടപെടൽ തടയാനാണ് നീക്കം. മോട്ടോർ വാഹന വകുപ്പിലെ 60 സേവനങ്ങൾക്കും ഇനി ആധാർ ഒടിപി നിർബന്ധമായിരിക്കും.
അതേസമയം, ആധാർ അധിഷ്ഠിത (ഫെയ്സ്‌ലെസ്) ഓൺലൈൻ റാൻഡമൈസേഷൻ നടപടികൾ അവസാനിപ്പിച്ചതിനു പിന്നാലെ, ആധാർ ഉപയോഗിച്ച് ഓൺലൈൻ വഴി സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സംവിധാനവും നിലച്ചിരുന്നു. ആധാർ അധിഷ്ഠിത ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന ഗതാഗത കമ്മിഷണറുടെ നിർദേശത്തിനു വിരുദ്ധമായി, അതിനുള്ള ഓപ്ഷൻ പരിവഹൻ പോർട്ടലിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ, അപേക്ഷകർ മൊബൈൽ ഒടിപി ഉപയോഗിച്ച് അപേക്ഷ നൽകിയ ശേഷം നേരിട്ട് ആർടി ഓഫിസിൽ എത്തേണ്ട അവസ്ഥയായി.
ഓൺലൈൻ വഴി അപേക്ഷിച്ചാൽ അതത് ആർടി ഓഫിസിലേക്കോ തിരക്കുകുറഞ്ഞ മറ്റ് ഓഫിസുകളിലേക്കോ അപേക്ഷ മാറ്റി എളുപ്പം സേവനം ലഭ്യമാക്കാൻ ഏർപ്പെടുത്തിയിരുന്ന രീതിയാണ് റാൻഡമൈസേഷൻ. മറ്റ് ആർടി ഓഫിസുകളിൽ നിന്നുള്ള അപേക്ഷകളിൽ വിവിധ കാരണങ്ങൾ പറഞ്ഞ് സേവനം തടഞ്ഞു വയ്ക്കാൻ തുടങ്ങിയതോടെയാണ് കഴിഞ്ഞ മാസം റാൻഡമൈസേഷൻ അവസാനിപ്പിച്ചത്. ആധാർ അധിഷ്ഠിത അപേക്ഷകളെല്ലാം അപേക്ഷകന്റെ വിലാസത്തിന്റെ പരിധിയിലുള്ള ആർടി ഓഫിസിലേക്കു മാറ്റണമെന്നാണു നിർദേശം.
എന്നാൽ, പരിവഹൻ പോർട്ടലിൽ വിവിധ സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർക്ക് ആധാർ അധിഷ്ഠിത അപേക്ഷയ്ക്കുള്ള ഓപ്ഷൻ ലഭിക്കുന്നില്ല. പകരം മൊബൈൽ ഒടിപി, കമ്പനികളുടെ തിരിച്ചറിയൽ നമ്പറായ സിഐഎൻ എന്നിവ രേഖപ്പെടുത്താനുള്ള ഓപ്ഷനാണുള്ളത്. മൊബൈൽ ഒടിപി ഉപയോഗിച്ച് അപേക്ഷിക്കുന്നവർക്ക് പിന്നീട് രേഖകളുമായി നേരിട്ട് ആർടി ഓഫിസിൽ ഹാജരാകേണ്ടി വരും. ഇത് അപേക്ഷകരെ നേരിട്ടു കണ്ട് അഴിമതിക്കു കളമൊരുക്കാനാണെന്നാണ് ആരോപണം.