നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ സത്യത്തിനും വസ്തുതയ്ക്കും മങ്ങലേറ്റെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കമ്യൂണിസ്റ്റുകാരന്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുന്ന നിലവന്നു. നേതൃതലത്തില്‍ നിന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമമുണ്ടായി. പാര്‍ട്ടിയെ തകര്‍ക്കാന്‍ മറ്റ് ബന്ധങ്ങള്‍ ഉണ്ടാക്കി. പാര്‍ട്ടി വിരുദ്ധവികാരം ഉണ്ടാക്കാന്‍ നേതൃതലത്തില്‍ ശ്രമമുണ്ടായി. പാര്‍ട്ടി ശത്രുക്കളെ കൂട്ടുപിടിച്ച് ശ്രമങ്ങളുണ്ടായി. തെറ്റായ പ്രചാരവേല ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി. 

 

വി. കുഞ്ഞിക്കൃഷ്ണന്‍ ശത്രുവിന്റെ കയ്യിലെ കോടാലിയായി മാറി. പാര്‍ട്ടിയെ വഞ്ചിക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടിവികാരത്തോടെയല്ല അദ്ദേഹം പ്രവര്‍ത്തിച്ചത്. പാര്‍ട്ടി പറഞ്ഞതില്‍ കാപട്യമില്ലെന്നും ജനങ്ങളെ വഞ്ചിക്കാറില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി  പരസ്യമായി പറഞ്ഞത് സത്യസന്ധതയോടെയാണ്. വഴിതെറ്റിയവര്‍ പാര്‍ട്ടിയോടൊപ്പം ചേരണം. 

വോട്ട് ചോർച്ച പാര്‍ട്ടി ഗൗരവത്തിലാണ് കാണുന്നത്. നടപടികളെ കുറിച്ച് ബോധവാന്മാരാണ്. പാർട്ടിക്കെതിരെ പ്രവർത്തിച്ചവർ പുനർവിചിന്തനം നടത്തണം. 

 

സര്‍ക്കാര്‍ വര്‍ഗീയതയ്ക്കുമുന്നില്‍ മുട്ടുകുത്തുകയാണ്. ആര്‍.എസ്.എസ് വേദിയിലെപ്പോലെ സത്യപ്രതിജ്ഞാവേദിയില്‍ വന്ദേമാതരം മുഴുവന്‍ പാടി. ആര്‍എസ്എസ് നയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ് കാണുന്നതെന്നും പിണറായി പയ്യന്നൂരില്‍ പറഞ്ഞു. 

ENGLISH SUMMARY:

Pinarayi Vijayan, the opposition leader, alleges that truth and facts were compromised in the Payyannur assembly elections. He further accused certain leaders of betraying the party and colluding with its enemies, leading to the spread of misinformation and confusion among the public.