തന്റെ വീട്ടിൽ ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചുകടന്ന് അനുവാദമില്ലാതെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് സൗരവ് ദാസ്. ഇത് തനിക്കും കുടുംബത്തിനും നേരെ ഉയർത്തുന്ന ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. എക്സ് പോസ്റ്റിലൂടെയാണ് സൗരവ് ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ വീടിന് മുന്നിൽ ഇന്നലെ രാത്രി മുതൽ ചിലർ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നുവെന്നും, ബുധനാഴ്ച രാവിലെയോടെ 15 മുതൽ 20 ഓളം ആളുകൾ വീട്ടിലേക്ക് ഇരച്ചുകയറിയെന്നും മറ്റൊരു പോസ്റ്റിൽ സൗരവ് പറയുന്നു. ഡൽഹി ജന്തർമന്തറിൽ ധർമ്മേന്ദ്ര പ്രധാ‌ന്റെ രാജിയിലേക്ക് നയിച്ച വിദ്യാർഥി സമരത്തിലെ തന്റെ പങ്കിനെക്കുറിച്ചും അതിലുപരി തന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും യൂട്യൂബർമാർ വീടിന് പുറത്തുനിന്ന് സംസാരിക്കുന്ന ദൃശ്യങ്ങളുടെ ലിങ്കുകളും സൗരവ് പങ്കുവെച്ചിട്ടുണ്ട്. സിജെപിയുടെ മഹാരാഷ്ട്രയിലെ രണ്ട് ദിവസത്തെ യോഗത്തിൽ പങ്കെടുക്കാൻ താൻ പോയ സമയത്താണ് ഈ സംഭവവികാസങ്ങൾ ഉണ്ടായതെന്നും, വീട്ടിലുള്ളവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ALSO READ: ‘140 രൂപയ്ക്ക് ശരീരം വിൽക്കുന്നവളല്ല ഞാന്‍; വൈറല്‍ ഗേളുമല്ല’; സൈബര്‍ ആക്രമണത്തിനെതിരെ റിയ അഹിർ ...

ഇത്തരത്തില്‍ 15- 20 പേരെങ്കിലും വീട്ടില്‍ അതിക്രമിച്ച് കയറിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി തന്റെ വീട്ടിൽ വെച്ച് ഏതെങ്കിലും സാമൂഹിക വിരുദ്ധർ തന്നെ ആക്രമിച്ചാൽ, ഈ യൂട്യൂബർമാരും അവരെ ഏകോപിപ്പിച്ചവരും ആയിരിക്കും അതിന് നേരിട്ട് ഉത്തരവാദികളാകുമെന്നും സൗരവ് പറഞ്ഞു. ALSO READ: 'അഭിജിത് ദീപ്‌കെ ജയിലിലാകും'; രക്ഷപെടാന്‍ പേരിന്‍റെ സ്പെല്ലിങ് മാറ്റാന്‍ ജ്യോത്സ്യന്‍റെ ഉപദേശം ...

സൗരവ് ദാസിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സംഭവത്തിൽ പ്രതികരണങ്ങളുമായി പ്രതിപക്ഷ നേതാക്കളുമെത്തി. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ എക്സിലൂടെ വ്യക്തമാക്കി. ഇതാണ് മോദിജിയുടെ യഥാർഥ മുഖം എന്നായിരുന്നു സംഭവത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രതികരണം. അതേസമയം, പ്രതിഷേധിച്ച വിദ്യാർഥികളെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുവെന്നും അവരെ വേട്ടയാടുകയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ALSO READ: ‘വിദ്യാര്‍ഥികള്‍ തെറ്റുകാരല്ല, ഇവരെയോര്‍ത്ത് അഭിമാനം’; പ്രതിഷേധക്കാര്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട് രാഹുല്‍...

ENGLISH SUMMARY:

Cockroach Janata Party spokesperson Sourav Das has accused certain YouTubers and digital media outlets of trespassing into his home and recording unauthorized footage. He stated that this intrusion poses a severe security threat to his family and represents a blatant violation of his privacy. The incident occurred while he was away attending a party meeting in Maharashtra, prompting strong condemnations from prominent opposition leaders. Consequently, political figures like Derek O'Brien, Arvind Kejriwal, and Rahul Gandhi have criticized the ongoing targeting of student activists and government critics.