പുതിയ വിഡിയോയുമായി സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും. ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം തിഹാര്‍ ജയിലില്‍ നിന്നും ഇരുവരും ഇന്നാണ് പുറത്തിറങ്ങിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നത്. 

ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ഒക്ടോബർ 13നാണ് സിജെപി നേതാക്കള്‍ അറസ്റ്റിലാകുന്നത്. കസ്റ്റഡി നീട്ടിയത് ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചതിനു പിന്നാലെയാണ് ഇരുവരെയും വിട്ടയക്കാൻ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. സമാധാന ലംഘനം നടത്തില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് ഇരുവർക്കും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. ജന്തർ മന്തറിൽ സമരം ചെയ്യില്ലെന്നതാണ് മറ്റൊരു ഉറപ്പ്.

അതേസമയം സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും ജെന്‍സികളല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. ഇരുവരുടെയും പ്രായം ചോദിച്ചറിഞ്ഞ ശേഷമാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഇവര്‍ ജെന്‍സികളല്ലെന്ന് പറഞ്ഞത്. ആരാണ് നിങ്ങളെന്നും എന്താണ് സംഘടനയുടെ ഉദ്ദേശ്യമെന്നും കോടതി ചോദിച്ചു. 'ജെൻ സി എന്ന് വിളിക്കാൻ യോഗ്യതയുള്ള ഒരേയൊരു വ്യക്തി' എന്ന തലക്കെട്ടോടെ മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അഭിജീത് ദീപ്കെ തിരിച്ചടിച്ചു. 

ENGLISH SUMMARY:

CJP leaders Saurav Das and Ashutosh Ranga were released from Tihar Jail after spending seven days in judicial custody following their arrest during a protest at Jantar Mantar. Shortly after walking free under strict bail conditions, the duo released a new video on Instagram brandishing the national flag and reiterating their demand for Chief Election Commissioner Gyanesh Kumar to resign. This development follows intense legal scrutiny from the Delhi High Court, where the bench questioned their organizational objectives and age qualifications. The leaders had secured their release after providing written assurances to avoid future peace disruptions and Jantar Mantar protests