Drass: Defense Minister Rajnath Singh addresses the gathering during the 27th Kargil Vijay Diwas celebrations, at Drass, in Ladakh, Sunday, July 26, 2026. (PTI Photo/S Irfan)(PTI07_26_2026_000027B)

  • 'പാക് അധിനിവേശ കശ്മീരില്‍ മാത്രമല്ലാതെ മറ്റൊന്നിലും പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ല. ഭീകരവാദം വളര്‍ത്തുന്നവരുടെ ഗതിയെന്താകുമെന്ന് ഓപറേഷന്‍ സിന്ദൂരില്‍ ഇന്ത്യ കാണിച്ച് തന്നതാണ്' എന്നും രാജ്നാഥ് സിങ്

അതിര്‍ത്തി കടന്നൊരു സാഹസത്തിന് പാക്കിസ്ഥാന്‍ മുതിര്‍ന്നാല്‍ ചിന്തിക്കാനാവാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്‍റെ മുന്നറിയിപ്പ്. കാര്‍ഗില്‍ വിജയ് ദിവസിനോട് അനുബന്ധിച്ച് സംസാരിക്കവേയാണ് രാജ്നാഥ് സിങിന്‍റെ മുന്നറിയിപ്പ്. പാക് അധിനിവേശ കശ്മീരിലല്ലാതൊരു വിഷയത്തിലും പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്നും പാക്കിസ്ഥാന് വേണമെന്നുണ്ടെങ്കില്‍ മാത്രം അത് ചര്‍ച്ച ചെയ്യാമെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. 

'പാക് അധിനിവേശ കശ്മീരില്‍ മാത്രമല്ലാതെ മറ്റൊന്നിലും പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ല. ഭീകരവാദം വളര്‍ത്തുന്നവരുടെ ഗതിയെന്താകുമെന്ന് ഓപറേഷന്‍ സിന്ദൂരില്‍ ഇന്ത്യ കാണിച്ച് തന്നതാണ്' എന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഏതു സമയത്തും സുസജ്ജമാണെന്നും സൈനികമായും രാഷ്ട്രീയമായും ദിനംപ്രതി കരുത്താര്‍ജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

'ഇന്ത്യന്‍ സൈന്യത്തിന് ഒരിക്കലും കരുത്ത് ചോര്‍ന്നിട്ടില്ല. പൂര്‍വാധികം സജ്ജമാണ്. രാഷ്ട്രീയ നിലപാടും അങ്ങനെ തന്നെ. ഭാവിയിലും അതങ്ങനെ തന്നെ ആയിരിക്കും. സൈനികരിങ്ങനെ അതിര്‍ത്തികള്‍ ജാഗ്രതയോടെ കാക്കുന്ന കാലത്തോളം ഒരു ദൃഷ്ടിയും ഇന്ത്യയ്ക്ക് മേല്‍ പതിക്കില്ല' – എന്നും അദ്ദേഹം വ്യക്തമാക്കി. ദ്രാസിലെത്തി കാര്‍ഗില്‍ യുദ്ധത്തിലെ വീരന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച പ്രതിരോധ മന്ത്രി സൈനികര്‍ക്കൊപ്പം സമയവും ചെലവഴിച്ചു. 

പാക് അധിനിവേശ കശ്മീരില്‍ നാളെ മുതല്‍ ഓഗസ്റ്റ് ഏഴുവരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പാക് സര്‍ക്കാരിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. തങ്ങളെ പോലെ ഇന്ത്യയിലുള്ളവര്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങളാണ് ഉള്ളതെന്നും ഇന്ത്യയോട് ചേര്‍ക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. അതിനിടെ പാക് അധിനിവേശ കശ്മീരിന്‍റെ പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും രംഗത്തെത്തിയിരുന്നു.

ENGLISH SUMMARY:

Union Defence Minister Rajnath Singh issued a stern warning to Pakistan during Kargil Vijay Diwas commemorations in Dras, stating that any cross-border misadventure would invite an unimaginable response. He reaffirmed India's clear stance that any future bilateral dialogue with Pakistan will exclusively focus on Pakistan-occupied Kashmir (PoK). Referencing 'Operation Sindoor', Singh underscored the severe consequences faced by those supporting terrorism and praised the unwavering preparedness and political will of the Indian armed forces. He also contrasted India's technological and economic advancements with Pakistan's state-backed terror infrastructure. Meanwhile, PoK faces mounting public protests and upcoming elections, with local voices expressing a desire to merge with India