Image: X, @indiatoday, AI Generated Picture

  • ക്ഷേത്രത്തിനു പുറത്തെത്തി ടെക്കി യുവതി. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, പിന്നാലെ നഗ്നയായി ക്ഷേത്രത്തിലേക്ക്...

ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു. മുങ്ങിമരിക്കുന്നതിനു തൊട്ടുമുന്‍പായി യുവതി നഗ്നയായി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചതായും വിഗ്രഹം കയ്യിലെടുത്ത് ക്ഷേത്രക്കുളത്തിലേക്ക് പോവുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയുടെ മൃതദേഹം കണ്ടെടുത്തെങ്കിലും വിഗ്രഹം കണ്ടെത്താനായില്ല. 

തേജസ്വിനി എന്ന യുവതിയാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതി ക്ഷേത്രത്തിനു സമീപത്തെത്തിയ ശേഷം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയായിരുന്നു. പിന്നാലെ അമ്മവാരു ദേവിയുടെ വിഗ്രഹമെടുത്ത് സമീപത്തെ കുളത്തിലേക്ക് നടന്നുപോയി വെള്ളത്തില്‍ ചാടി. ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് ബോട്ടുകള്‍ വിന്യസിച്ചാണ് വിഗ്രഹത്തിനായി തിരച്ചില്‍ നടത്തുന്നത്. കേസിലെ നിര്‍ണായ തെളിവാണ് ഈ വിഗ്രഹം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. 

സംഭവവുമായി ബന്ധപ്പെട്ട് തേജസ്വിനിയുടെ അമ്മ അരുണയെ പൊലീസ് ചോദ്യം ചെയ്തു. ക്ഷേത്രത്തിലെത്തുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് തേജസ്വിനി എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പും പൊലീസ് കണ്ടെത്തി. അതേസമയം തന്നെ യുവതിയുടെ സാമ്പത്തിക ഇടപാടുകളും, ബന്ധങ്ങളുമെല്ലാം പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടക വരുന്ന ഫ്ലാറ്റിലാണ് തേജസ്വിനി താമസിച്ചിരുന്നതെന്നും ഫ്ലാറ്റിന്റെ മുകളിലത്തെ രണ്ട് നിലകളും ലോഡ്ജ് പോലെ പ്രവര്‍ത്തിക്കുന്നവയായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഈ സംഭവങ്ങള്‍ക്ക് യുവതിയുടെ മരണവുമായി വല്ല ബന്ധവുമുണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണ്. ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച പൊലീസ്, സമീപത്തേയും ഫ്ലാറ്റിലേയും സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, ഫോറൻസിക് തെളിവുകൾ എന്നിവ പരിശോധിച്ചു വരികയാണ്. 

Hyderabad Software Engineer Strips, Jumps into Temple Pond with Deity Idol; Dies:

A young software engineer named Tejaswini tragically died by suicide after jumping into a temple pond in Hyderabad. Prior to the incident, investigations revealed that she stripped off her clothes, entered the temple, and took the idol of the Ammavaru deity to the pond before jumping in. While the police recovered her body, disaster response teams are still searching the pond for the missing idol, which is considered crucial evidence. Authorities are currently examining her financial dealings, accommodation details, a recovered note, and CCTV footage to determine the exact motive behind the suicide.