തമിഴ്‌നാട്ടിലെ മലയാളി കലോല്‍സത്തിന് അരങ്ങ് ഉണര്‍ന്നു. ചെന്നൈ മാര്‍ഗ്രിഗോറിയസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ് 14–ാംമത് CTMA ഉല്‍സവ് നടക്കുന്നത്. രണ്ടുദിവസത്തെ കലോല്‍സവം ഇന്ന് സമാപിക്കും.
തമിഴകത്ത് മലയാളി മങ്കമാര്‍ നിറഞ്ഞാടി. തിരുവാതിരക്കളിയും ഭരതനാട്യവും കേരളനടനവുമൊക്കെയായി 7 വേദികളില്‍ മലയാളികളുടെ കലാവിരുന്ന്.
തമിഴ്‌നാട്ടിലെ മലയാളി സംഘടനകളുടെ കൂട്ടായ്‌മയായ സിടിഎംഎ ആണ് 'ഉല്‍സവ്' എന്ന പേരില്‍ കലോല്‍സവം സംഘടിപ്പിക്കുന്നത്. പ്രായഭേദമന്യേ ആര്‍ക്കും മാറ്റുരയ്‌ക്കാമെന്നതാണ് പ്രത്യേകത. ഒരു കുടുംബത്തിലെ എല്ലാവരും വേദികളിലേക്ക് പായുന്ന കാഴ്ച. കലോല്‍സവത്തിന്റെ ഭാഗമായി വിവിധ സ്റ്റോളുകളും ഒരുക്കിയിട്ടുണ്ട്. കലാമല്‍സരങ്ങള്‍ക്ക് പുറമേ രചന മല്‍സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.