Image: X, pankajtripathi
ബോളിവുഡ് നടന്‍ പങ്കജ് ത്രിപാഠിയുടെ സഹോദരന് മഴുകൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലുണ്ടായ ഭൂമിതര്‍ക്കത്തിനിടെയാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മധോപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെയാണ് പങ്കജ് ത്രിപാഠിയുടെ മൂത്ത സഹോദരന്‍ വിജയേന്ദ്രനാഥ് തിവാരി ആക്രമണത്തിനിരയായത്. സംഭവമറിഞ്ഞതിനു പിന്നാലെ സദാര്‍–2 സബ് ഡിവിഷണല്‍ ഓഫീസറും, മധോപൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഗുരുതരമായി പരുക്കേറ്റ തിവാരിയെ ആദ്യം ഗോപാല്‍ഗഞ്ച് സദാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി പാട്നയിലേക്കും മാറ്റി. ഫോറന്‍സിക് സംഘം ആക്രമണം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ പൊലീസ് സ്ഥലത്തെത്തി ആക്രമണത്തിന് ഉപയോഗിച്ച മഴു ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തു. രാജേഷ് സാ എന്നയാളാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
തിവാരിയുടെ അയല്‍ക്കാരനായ ഇയാളുമായി വര്‍ഷങ്ങളായി ഭൂമിതര്‍ക്കമുള്ളതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു.