exam-bail

AI Generated Image

TOPICS COVERED

നീറ്റ് യു.ജി പുനപരീക്ഷയ്ക്കായി പീഡനാരോപണ വിധേയനായ 18കാരന് നാലു ദിവസത്തേക്ക് ജാമ്യം നല്‍കി പോക്സോ കോടതി. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് ഈ മാസം 21ന് നടക്കുന്ന പരീക്ഷയ്ക്കായി ജാമ്യം നല്‍കിയത്. ജൂണ്‍ 18 മുതല്‍ 21വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 22ന് ഉച്ചയ്ക്ക് രണ്ടുമണിക്കു മുന്‍പ് സറണ്ടര്‍ ആവണമെന്ന വ്യവസ്ഥയിലാണ് ജാമ്യാനുമതി. 

നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് ഇയാളെ താമസിപ്പിച്ചിരിക്കുന്നത്. പ്രതിക്ക് ജാമ്യം നല്‍കുന്നതില്‍ തനിക്ക് എതിരഭിപ്രായമില്ലെന്ന ഇരയുടെ വാക്കുകള്‍ കൂടി കണക്കിലെടുത്താണ് ജാമ്യം നല്‍കിയിരിക്കുന്നത്. കുറ്റവാളികളുടേയും തടവിലാക്കപ്പെട്ടവരുടേയും പുനരധിവാസം കൂടി നമ്മുടെ നീതിന്യായ വ്യവസ്ഥ ലക്ഷ്യമിടുന്നുണ്ടെന്ന് പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ വിശ്വാസ് സോഡ്ജ്  വാദിച്ചു. 

ഈ യുവാവിന് മെഡിക്കല്‍ പ്രവേശന പരീക്ഷ  എഴുതാനായി സൗകര്യമൊരുക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം ഒരു ദിവസം പൊലീസ് അകമ്പടിയോടെ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കാവൂയെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.  

എന്നാല്‍ പ്രതിക്ക് പരീക്ഷയ്ക്ക് തയാറെടുക്കാന്‍ സമയം ആവശ്യമാണെന്നും പൊലീസ്  അകമ്പടിയോടെ പരീക്ഷയെഴുതുന്നത് മാനസിക നിലയെ ബാധിക്കുമെന്നും പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഹയര്‍ സെക്കന്ററി പരീക്ഷാ സര്‍ട്ടിഫിക്കറ്റും നീറ്റ് പ്രവേശന കാര്‍ഡും പ്രതിഭാഗം ഹാജരാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. 

NEET UG Re-exam: POCSO Court Grants Bail to Accused:

NEET UG re-exam bail was granted to an 18-year-old accused of rape by the POCSO court for four days, allowing him to appear for the exam on June 21st. The court considered the victim's statement and the accused's need to prepare for the crucial medical entrance examination.