Image: പ്രിയങ്ക, പ്രതി മോഹന്‍, വെണ്ണില

Image: പ്രിയങ്ക, പ്രതി മോഹന്‍, വെണ്ണില

TOPICS COVERED

കര്‍ണാടകയിലെ കാടുകോടിയില്‍ കാറിനുള്ളില്‍വച്ച് മരിച്ച വെണ്ണലയെന്ന ആറുയവസുകാരിയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം. അമ്മയുടെ സുഹൃത്താണ് കുഞ്ഞിനെ വയറ്റില്‍ കൈമുട്ടുകൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. പിടികൂടിയ പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. അതേസമയം അമ്മ ഇപ്പോഴും ഒളിവിലാണ്.   

തനിക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാവിലെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയെന്നാണ് അമ്മ അഡ്വക്കേറ്റ് പ്രിയങ്ക ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ അറിയിച്ചത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി മര്‍ദനമേറ്റും ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് വ്യക്തമാവുകയായിരുന്നു. പൊലീസിനെ വിവരം അറിയിച്ചെങ്കിലും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലും കാടുകോടി പൊലീസ് കൂട്ടാക്കിയില്ല. സംഭവത്തിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് രണ്ടു പൊലീസുകാര്‍ക്കെതിരെ സിറ്റിപൊലീസ് കമ്മീഷണര്‍ നടപടിയെടുത്തിരുന്നു.

priyanka-mohan

കുഞ്ഞിന്റെ അച്ഛന്‍ ദേവനാഗെരെ സ്വദേശി പ്രവീണ്‍ ലോകായുക്തയെ സമീപിച്ചതിനെത്തുടര്‍ന്ന് ഈ മാസം ആറിനാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെയാണ് അമ്മയുടെ ലിവിങ് പാര്‍ട്ണര്‍ ജിഎം മോഹന്‍ പിടിയിലായത്. മധുരയില്‍ നിന്നും മടങ്ങിവന്ന താന്‍ പ്രിയങ്കയും കുഞ്ഞുമായി പുറത്തുപോയെന്നും ഐസ്ക്രീം വാങ്ങി നല്‍കിയെന്നും മോഹന്‍ പറയുന്നു. 

ഇതിനിടെ കുഞ്ഞിന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ ഐസ്ക്രീം സീറ്റില്‍ വീണതിനെത്തുടര്‍ന്ന് ക്ഷുഭിതനായി കുഞ്ഞിനെ വയറ്റില്‍ കൈമുട്ടുകൊണ്ട് കുത്തിയെന്നും കുഞ്ഞ് വേദനകൊണ്ട് പുളഞ്ഞ് കരഞ്ഞപ്പോള്‍ വാ അടച്ചുപിടിച്ചെന്നും പറയുന്നു. ഇതിനിടെ കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. 

ഈ സമയം കടയില്‍ പോയി തിരിച്ചെത്തിയ പ്രിയങ്കയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇരുവരും ചേര്‍ന്ന് കൊലപാതകവിവരം മറച്ചുവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം കാറിലുണ്ടായിരിക്കുമ്പോള്‍ തന്നെ പ്രിയങ്ക മോഹനൊപ്പം തന്റെ പിറന്നാള്‍ േകക്ക് മുറിച്ചാഘോഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോളജില്‍ പഠിക്കുമ്പോള്‍ തന്നെ മോഹനുമായി പ്രിയങ്കയ്ക്ക് ബന്ധമുണ്ടായിരുന്നു. 

വിവാഹശേഷം വീണ്ടും ഇരുവരും കണ്ടുമുട്ടിയതോടെയാണ് പ്രിയങ്ക ഭര്‍ത്താവ് പ്രവീണുമായി അകന്നത്. തുടര്‍ന്ന ഈസ്റ്റ് ബംഗളൂരുവിലെ ലക്ഷ്വറി വില്ലയില്‍ ഇരുവരും ഇളയ മകള്‍ക്കൊപ്പം ഒന്നിച്ച് താമസിക്കുകയായിരുന്നു. പ്രിയങ്കയുടെ ഭര്‍ത്താവ് പ്രവീണിനൊപ്പമാണ് മൂത്തമകള്‍ താമസിക്കുന്നത്. നേരത്തേ വിവാഹിതനായ പ്രതി മോഹന്‍ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ചാണ് പ്രിയങ്കയ്ക്കൊപ്പം താമസമാക്കിയത്. 

Child Murder Confirmed in Karnataka Car Incident:

News reported that a six-month-old baby girl found dead in a car in Kadukodi, Karnataka, was indeed a murder. The child's mother's friend confessed to the police that he fatally struck the infant in the stomach with his elbow, while the mother remains at large.