ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നെന്ന കാരണത്താല്‍ ഭാര്യയെ പുഴയില്‍ തള്ളിയിട്ട് കൊന്നെന്ന് കുറ്റസമ്മതം നടത്തി ഭര്‍ത്താവ്. ഛത്തീസ്ഗഡഢ് രാജ്നന്ദഗാവ് ജില്ലയിലാണ് സംഭവം. മയൂർ മേശ്രം എന്ന യുവാവ് കേസില്‍ ആറസ്റ്റിലായി. ഒക്ടോബർ 21-നാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ താന്‍ കൊന്നെന്ന് തന്‍റെ സഹോദരീഭര്‍ത്താവിനോട് ഇയാള്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
കറങ്ങാൻ പോകാമെന്ന് പറഞ്ഞ് ഇയാൾ ഭാര്യ നീലത്തെ മൊഹറ പുഴയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവിടെ വച്ച് ഇവര്‍ തര്‍ക്കത്തിലാകുകയും യുവാവ് ഭാര്യയെ പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നു.
ഭാര്യ ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കുണ്ടാക്കുന്നെന്ന് നിരന്തരം ഇയാള്‍ തന്‍റെ സഹോദരീഭര്‍ത്താവിനോട് പറഞ്ഞിരുന്നു. പിന്നാലെ ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും സഹോദരീഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി.
കൊലപാതകത്തിന് പിന്നാലെ മുങ്ങിയെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 103(1) പ്രകാരം കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.