Image Credi : X/Twitter
ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദങ്ങള്‍ നേര്‍ന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുന്ന പ്രധാനമന്ത്രിയായി മാറിയ മോദിജിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇരുവരും ഒന്നിച്ചിരുന്ന സംസാരിക്കുന്ന ചിത്രവും കമല്‍ഹാസന്‍ കുറിപ്പിനൊപ്പം പങ്കുവച്ചു.
കമല്‍ഹാസന്‍റെ കുറിപ്പ്
'ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുന്ന പ്രധാനമന്ത്രിയായി മാറിയ ശ്രീ നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍. നമ്മുടേതുപോലെ വൈവിധ്യമാർന്ന ജനാധിപത്യ രാജ്യത്ത്, ജനങ്ങളുടെ തുടർച്ചയായ വിശ്വാസം ആർജിക്കുക എന്നത് വലിയൊരു നേട്ടമാണ്. ഇന്ത്യയുടെ പുരോഗതിയിലും നമ്മുടെ സഹപൗരന്മാരുടെ ക്ഷേമത്തിലും നമുക്ക് ഒരുമിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാം' കമല്‍ഹാസന്‍ കുറിച്ചു.
ഇന്ന് അധികാരത്തിൽ 4,399 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ് മോദി. ഇതോടെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ ദീർഘകാല റെക്കോർഡാണ് മോദി മറികടന്നിരിക്കുന്നത്. 2014 മെയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.