Image: Manorama

കർണാടക മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ അടുത്ത ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. കർണാടക സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് സിദ്ധരാമയ്യ രാജിവച്ചത്.ലോക്ഭവനിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. കർണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായാണ് ഡി.കെ അധികാരത്തിലേറുന്നത്. ഡൽഹിയിലെ തിരക്കിട്ട കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷം സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും കർണാടകയിൽ തിരിച്ചെത്തി. 

അതേസമയം തന്നെ തന്റെ മകൻ യതീന്ദ്രയെ  ഉപമുഖ്യമന്ത്രിയാക്കണം എന്നതടക്കം വിവിധ ആവശ്യങ്ങൾ സിദ്ധരാമയ്യ കോൺഗ്രസ്‌ നേതൃത്വത്തിന് മുൻപിൽ വച്ചിട്ടുണ്ട്. പദവികളെല്ലാം സിദ്ധരാമയ്യ പക്ഷത്തിന് വിട്ടുനൽകാൻ കഴിയില്ല എന്നാണ് ഡി.കെയുടെ നിലപാട്.

മൂന്നുവര്‍ഷം നീണ്ട മുഖ്യമന്ത്രിപദത്തില്‍ നിന്ന് സിദ്ധരാമയ്യ രാജിവച്ചതോടെയാണ് ഡി.കെയ്ക്ക് ഊഴം വരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കാബിനറ്റ് മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ചടങ്ങിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് മന്ത്രിമാരും ബുധനാഴ്ച തന്നെ ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്തേക്കും. ബാക്കിയുള്ളവര്‍ ജൂണ്‍ 18ന് നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനു ശേഷമാകും സത്യപ്രതിജ്ഞ ചെയ്യുക. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് 77കാരനായ സിദ്ധരാമയ്യ ലോക്ഭവന്‍ സ്പെഷ്യല്‍ സെക്രട്ടറി മുഖേന ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തിനു പുറത്തായിരുന്നു. 

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചതിനുശേഷമുണ്ടായ അധികാര തര്‍ക്കങ്ങള്‍ക്കാണ് ഇതോടെ പരിസമാപ്തിയാകുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് താന്‍ രാജിവക്കുന്നതായും പിന്‍ഗാമിയായി ഡി.കെ. ശിവകുമാര്‍ എത്തുമെന്നും സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. 

ഡൽഹിയിൽ ദിവസങ്ങളോളം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് ഈ നേതൃമാറ്റം. കഴിഞ്ഞ ചൊവ്വാഴ്ച കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ധരാമയ്യയെയും ശിവകുമാറിനെയും വിളിച്ചുവരുത്തിയിരുന്നു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. 

DK Shivakumar to Take Oath as Karnataka Chief Minister Next Wednesday:

DK Shivakumar is set to be sworn in as the new Karnataka Chief Minister next Wednesday, marking a significant transition in the state's political landscape after extensive deliberations. This development concludes the power tussle following the Congress party's victory in the 2023 assembly elections.