കര്‍ണാടക ഭട്കല്‍ തട്ടേഹഗലുവില്‍ വെങ്കടാചുര പുഴയില്‍ കക്ക വാരാനിറങ്ങിയ എട്ടുപേര്‍ മുങ്ങിമരിച്ചു. മൂന്നുപേരെ കാണാനില്ല. ഒരു കുടുംബത്തിലുള്ള എട്ട് പേരാണ് മരിച്ചത്. ശിറാളിയിലെ ശരദാഹോൾ സ്വദേശികളാണ് മരിച്ചവരെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരില്‍ 7 േപര്‍ സ്ത്രീകളാണ്.
തട്ടെ ഹോക്കലു നദിയില്‍ രാവിലെ പത്തരയോടെയാണു ദാരുണമായ സംഭവം. കക്ക വാരാനിറങ്ങിയ സംഘം തിരിച്ചുകയറുന്നതിനിടെ പെട്ടൊന്നു വെള്ളം പൊങ്ങിയാണ് അപകടം. 14 പേരടങ്ങുന്ന സംഘമാണ് വെള്ളത്തിലിറങ്ങിയത്. ശക്തമായ ഒഴുക്കില്‍ ഇവര്‍ ഒലിച്ചു പോയി. ചിലരെ രക്ഷപ്പെടുത്തി ഭട്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളമില്ലാത്ത ചതുപ്പ് നിലത്തു നിന്നു തിരിച്ചുവരുന്നതിനിടെ വേലിയേറ്റമുണ്ടായതാണ് അപകട കാരണം
ഭട്കൽ റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പ്രാദേശിക ഭരണകൂടത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷാപ്രവർത്തനവും തിരച്ചിലും ആരംഭിച്ചു. മരിച്ചവരുടെ കുടുംബത്തിന് കര്‍ണാടക 5ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.