മൂന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തി സ്യൂട്ട്കേസിലൊളിപ്പിച്ച പ്രതി പിടിയില്‍. പുണെയിലാണ് സംഭവം. അയല്‍വാസിയായ കുട്ടിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം .

മൂന്നുവയസുകാരനായ കുട്ടിയെ വീടിനു പുറത്ത് കളിക്കുന്നതിനിടെ പെട്ടെന്ന് കാണാതാവുകയായിരുന്നു. അമ്മ കുട്ടിയെ അന്വേഷിച്ച് പ്രതിയുടെ വീട്ടിലെത്തിയെങ്കിലും താന്‍ കണ്ടില്ലെന്ന് പറഞ്ഞ് അമ്മയെ തിരിച്ചയച്ചു. ആ പരിസരമാകെ കുട്ടിയെ അന്വേഷിച്ച ശേഷം കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അയല്‍വീട്ടിലേക്ക് പ്രതി കൊണ്ടുപോകുന്നതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ഈ വീട്ടിലെത്തി പൊലീസ് പരിശോധിച്ചതും കുട്ടിയുടെ മൃതദേഹം സ്യൂട്ട് കെയ്സില്‍ നിന്നും കണ്ടെടുത്തതും. കുട്ടിയെ പ്രായപൂര്‍ത്തിയാവാത്ത പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയതായും സംഭവം പുറത്തറിയാതിരിക്കാനായി കുത്തിക്കൊലപ്പെടുത്തിയതായും മൊഴി നല്‍കി.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധ പീഡനം, പോക്സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

ബിഹാര്‍ സ്വദേശിയായ പ്രതി നാടുകടക്കാനുള്ള ശ്രമത്തിനിടെ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് പിടിയിലാകുന്നത്. താന്‍ ചോക്ക്ലേറ്റ് കൊടുത്താണ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും പിന്നാലെ കൊലപ്പെടുത്തിയെന്നും പ്രതി കുറ്റസമ്മതം നടത്തി.

 

 

 

Neighbor Arrested in Pune for Brutal Murder and Sexual Assault of 3-Year-Old:

A horrific incident has come to light in Pune where a three-year-old boy was sexually assaulted, stabbed to death, and his body hidden inside a suitcase. The local police have arrested the victim's neighbor in connection with the crime. The tragedy reportedly took place last Friday after the child went missing from his home. According to the investigation, the suspect allegedly lured the child away before committing the heinous act. Authorities recovered the suitcase containing the body following a intensive search operation in the locality. The accused is currently in police custody as further forensic examinations and legal proceedings continue. The community remains in deep shock over the extreme brutality of the crime committed against such a young child.