പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കിടെയുണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾക്കായി എടുത്ത വലിയ കുഴിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മുകളിൽ നിന്നുള്ള മണ്ണ് പെട്ടെന്ന് ഇടിഞ്ഞ് തൊഴിലാളിയുടെ മേലേക്ക് വീഴുകയായിരുന്നു. 

അപകടം നടന്ന ഉടനെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് മണ്ണ് മാറ്റാൻ ശ്രമിച്ചിരുന്നു. പിന്നീട് സമീപത്തുള്ള മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റിയും പരിശ്രമിച്ചു. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തൊഴിലാളിയെ പുറത്തെടുത്തു. എന്നാല്‍  മണ്ണ് പൂർണ്ണമായും മൂടിയതിനെ തുടർന്ന് ഇയാൾ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. 

നിർമ്മാണ മേഖലകളിൽ തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ സന്നാഹങ്ങളൊരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 

ENGLISH SUMMARY:

A worker tragically died after being buried by a soil collapse during pipeline repair work in Aligarh, Uttar Pradesh. The incident highlights the urgent need for better safety measures in construction sites across India.