Security personnel stand guard as factory workers stage a protest demanding a hike in wages, in Noida, Gautam Buddh Nagar district, Uttar Pradesh, Monday, April 13, 2026. The protest carried incidents of arson, vandalism and stone-pelting reported from Phase-2 and Sector 60 areas, police said. (PTI Photo)(PTI04_13_2026_000100A)(PTI04_13_2026_000223B)

Security personnel stand guard as factory workers stage a protest demanding a hike in wages, in Noida, Gautam Buddh Nagar district, Uttar Pradesh, Monday, April 13, 2026. The protest carried incidents of arson, vandalism and stone-pelting reported from Phase-2 and Sector 60 areas, police said. (PTI Photo)(PTI04_13_2026_000100A)(PTI04_13_2026_000223B)

TOPICS COVERED

ഉത്തർപ്രദേശിലെ നോയിഡയിൽ തൊഴിലാളി സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പാക്കിസ്ഥാന്‍ ബന്ധമുണ്ടോയെന്ന് സംശയിച്ച് പൊലീസ്. വേതന വർദ്ധന ആവശ്യപ്പെട്ടുള്ള തൊഴിലാളി സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഏഴ് കേസുകളാണ് നിലവിൽ എടുത്തിരിക്കുന്നത്. പിടിയിലായവരിൽ തൊഴിലാളികളും അല്ലാത്തവരും ഉണ്ട്. സാമൂഹ്യ വിരുദ്ധ ശക്തികൾ ഇടപെട്ടെന്നാണ് വിലയിരുത്തൽ.

നോയിഡയിൽ ഉണ്ടായ സംഘർഷത്തിന് പിന്നിൽ ഒരു ആസൂത്രിതമായ ഗൂഢാലോചന ഉണ്ടോ എന്നതാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്. പ്രതിഷേധത്തിനായി സംഘടിച്ചവരെല്ലാം തന്നെ പുറത്തുനിന്ന് വന്നവരാണ് എന്നാണ് ഉത്തർപ്രദേശ് പൊലീസ് പറയുന്നത്. അതിർത്തി ജില്ലകളിൽ നിന്നാണ് ഇവരെത്തിയിട്ടുള്ളതെന്നും പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ ഒരു ഗൂഢാലോചന ഉണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ്.

ഈ പ്രതിഷേധത്തിന് നേതൃത്വം നൽകിയ പലർക്കും പാക്കിസ്ഥാൻ ബന്ധമുണ്ടോ എന്ന കാര്യം അടക്കം അന്വേഷിക്കുന്നുണ്ട് യുപി പൊലീസ്. ഇന്നലെ ഒരു മന്ത്രി തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വികസനവും ക്രമസമാധാനവും തകർക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സംഭവം നടന്നതെന്ന് കരുതുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ മീററ്റിൽ നിന്നും നൊയ്ഡയിൽ നിന്നും നാല് തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നുവെന്നും മന്ത്രി അനില്‍ ഭാജ്ഭര്‍ പറഞ്ഞു.

പിടിയിലായവര്‍ക്ക് പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരുമായി ബന്ധമുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ സാധ്യത ശക്തമാണ്. ഏജൻസികൾ ഈ വിഷയം ഗൗരവമായി അന്വേഷിച്ചുവരികയാണെന്നും ഉത്തർപ്രദേശ് തൊഴിൽ മന്ത്രി അനിൽ രാജ്‌ഭർ പറഞ്ഞു. നോയിഡയിലെ ഫേസ്-2, സെക്ടർ 63 എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിടുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. 

സംഘർഷവുമായി ബന്ധപ്പെട്ട് വൈകുന്നേരത്തോടെ 300-ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും നൂറിലധികം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞുവരികയാണെന്നും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. പ്രതിഷേധത്തില്‍ ഒട്ടേറെ വാഹനങ്ങൾ അഗ്നിക്കിരയാക്കിയിരുന്നു. രാജ്യതലസ്ഥാനത്തുനിന്ന് യുപി ഭാഗത്തേക്കുള്ള റോഡുകളെല്ലാം തന്നെ സ്തംഭിക്കുന്ന ഒരു സ്ഥിതി ഉണ്ടായി. അങ്ങനെ മണിക്കൂറുകൾ നീണ്ടുനിന്ന കലാപ സമാനമായ ഒരു സാഹചര്യമാണ് നോയിഡയിൽ ഉണ്ടായിരുന്നത്. ടെക്സ്റ്റൈല്‍ തൊഴിലാളികളാണ് വേതന വർദ്ധന ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കു മേലുള്ള ചര്‍ച്ചകളും തുടരുകയാണ്. 

Noida Labor Unrest, Police Investigate Pakistan Connection:

Noida labor protest is under investigation by Uttar Pradesh police for potential links to anti-national elements and a possible Pakistan connection. The unrest, which involved textile workers demanding a wage hike, saw significant damage to property and widespread disruption.