മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള  പ്രതിപക്ഷ നോട്ടിസുകൾ തള്ളി. ലോക്സഭ സ്പീക്കറും രാജ്യസഭാ ചെയർമാനുമാണ് നോട്ടിസുകൾ തള്ളിയത്. ഇരുസഭകളുടെയും സെക്രട്ടേറിയറ്റുകൾ വാർത്താക്കുറിപ്പ് പുറത്തിറക്കി. നോട്ടിസ് തള്ളിയതിൽ കാരണം വ്യക്തമാക്കിയിട്ടില്ല.  

 

മാർച്ച്‌ 12നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കാനുള്ള നോട്ടിസ് ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങൾ നൽകിയത്. 193 പ്രതിപക്ഷ എംപിമാരാണ് നോട്ടിസിൽ ഒപ്പുവച്ചത്.  പദവി ദുരുപയോഗം ചെയ്തു, പക്ഷപാതപരമായി പെരുമാറി, വോട്ടർ പട്ടികയിൽനിന്ന് വ്യാപകമായി വോട്ടുകൾ ഒഴിവാക്കാൻ കൂട്ടുനിന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നോട്ടിസ് നൽകിയത്. 

 

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം പാർലമെന്റിൽ നോട്ടിസ് നൽകിയത്. 

ENGLISH SUMMARY:

In a significant political development, notices filed by opposition parties seeking the impeachment of Chief Election Commissioner Gyanesh Kumar have been rejected by the Lok Sabha Speaker and Rajya Sabha Chairman. The decision was communicated through official statements, though no specific reasons were provided. The move comes after 193 opposition MPs accused the CEC of misuse of office, bias, and irregularities in voter list revisions. The development marks an unprecedented moment in India’s parliamentary history, as it is the first attempt to impeach a sitting Chief Election Commissioner. The rejection is expected to intensify political debates over electoral transparency and institutional accountability in the country.