പ്രതീകാത്മക ചിത്രം

പിതാവുമായുണ്ടായ ചെറിയ പ്രശ്നത്തിന്‍റെ പേരില്‍ അയല്‍വാസി നാലുവയസുകാരനെ ഒറ്റക്കാലില്‍ തൂക്കിയെടുത്ത് തല റോഡിലടിച്ചു. മുംബൈയ്ക്കടുത്ത് വസൈയിലാണ് സംഭവം. ഹൗസിങ് മേഖലയിലുണ്ടായ സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

മറ്റ് കുട്ടികളുമായി നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയില്‍ കയറി കുട്ടി കളിക്കുന്നതിനിടെയാണ് സംഭവം. കുട്ടികള്‍ക്കരികിലേക്കെത്തിയ പ്രതി സന്ദീപ് പവാര്‍ കുഞ്ഞിനെ തൂക്കി കൊണ്ടുവന്ന് റോഡില്‍ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിഗ്നേഷ് എന്ന 4വയസുകാരനാണ് സന്ദീപ് പവാറിന്‍റെ ക്രൂരതയ്ക്കിരയായത്. കുഞ്ഞിന്‍റെ പിതാവുമായി പ്രതിയ്ക്കുണ്ടായ ചെറിയ പ്രശ്നത്തിന്‍റെ പേരിലാണ് ഈ സംഭവമെന്ന് പൊലീസ് പറയുന്നു.

കുട്ടിയെ റോഡിലിട്ട് ആക്രമിച്ചതിനു പിന്നാലെ സമീപത്തുള്ള കെട്ടിടത്തിനടുത്തേക്ക് പോയി ഇരുമ്പുദണ്ഡുകൊണ്ടും തലയിലടിച്ചു. പിന്നാലെ കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മിറ റോഡിലുള്ള ആശുപത്രിയിലേക്കെത്തിച്ചു. ഐസിയുവില്‍ തുടരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ ഉടന്‍ തന്നെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

 

 

Shocking CCTV Footage Reveals Brutal Attack on Child in Vasai:

A shocking incident of child abuse occurred in Vasai, near Mumbai, where a four-year-old boy was brutally attacked. The horrific assault, captured on CCTV, has sparked outrage and calls for swift justice.