ആന്ധ്രപ്രദേശിലെ മാര്‍ക്കാപ്പുരത്ത് ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് പതിനാലുമരണം. ഹൈദരാബാദില്‍നിന്ന് പാമുരുവിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.  23 പേർക്ക് പരുക്കേറ്റു. ഡ്രൈവറടക്കമുള്ള പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

 

തെലങ്കാനയിലെ ജഗത്യാലിൽ നിന്ന് നെല്ലൂർ ജില്ലയിലെ കാലഗിരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ യാത്രാ ബസാണ്  അപകടത്തില്‍പ്പെട്ടത്. മാർക്കാപുരത്തിനു സമീപം വച്ച് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിച്ചു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. 

ENGLISH SUMMARY:

At least 14 people were killed and 23 others injured after a devastating collision between a bus and a lorry in Andhra Pradesh’s Markapur. The accident occurred when a private passenger bus traveling from Hyderabad to Pamuru crashed into a sand-laden lorry. The impact of the collision triggered a massive fire, engulfing both vehicles and leading to heavy casualties. Emergency services rushed to the scene and shifted the injured, including the driver, to nearby hospitals.