• പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ മുൻ ചെയർമാനും സിപിഎം നേതാവുമായ എം.കെ. സക്കീറിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി എസ്.ഐ.ടി.

പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ മുന്‍ ചെയര്‍മാനും സി.പി.എം നേതാവുമായ എം.കെ.സക്കീറും അന്വേഷണ പരിധിയില്‍. നിലവിലെടുത്തിരിക്കുന്ന നാല് കേസുകളില്‍ രണ്ടെണ്ണത്തില്‍ പരീക്ഷ നടന്നത് എം.കെ. സക്കീര്‍ ചെയര്‍മാനായിരുന്ന കാലത്താണ്. ഫിഷറീസ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയും ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്പ്കെടര്‍ പരീക്ഷയുമാണ് എം.കെ.സക്കീറിന്‍റെ കാലത്ത് നടന്നത്. ഉടന്‍ നോട്ടീസ് നല്‍കി ചോദ്യം ചെയ്യുമെന്ന് എസ്.ഐ.ടി വ്യക്തമാക്കി. 

2016 മുതല്‍ 2022 ഒക്ടോബര്‍ വരെയായിരുന്നു സക്കീര്‍ പിഎസ്‍സിയുടെ തലപ്പത്തിരുന്നത്. ഇക്കാലയളവില്‍ നടന്ന രണ്ടു പരീക്ഷകളിലാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്പ്കെടര്‍ പരീക്ഷ 2019 തിലാണ് നടന്നത്. 2020 തില്‍ റാങ്ക് പട്ടിക വന്നു. പിഎസ്‍സി ഉന്നത ഉദ്യോഗസ്ഥന്‍റെ ഭാര്യയ്ക്ക് നിയമനം കിട്ടാന്‍ യോഗ്യത അട്ടിമറിച്ച് പരീക്ഷ നടത്തിയെന്നാണ് ആരോപണം. ഈ സമയത്ത് പരീക്ഷ നടത്തിയത് സക്കീറായിരുന്നു.  2020 തില്‍ നടന്ന ഫിഷറീസ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയാണ് മറ്റൊന്ന്. 2022 ല്‍ ഇതിന്‍റെ റാങ്ക് ലിസ്റ്റ് വന്നു. ഈ പരീക്ഷയുമായി ബന്ധപ്പെട്ട കേസില്‍ മാത്രമാണ് പിഎസ്‍സി ചെയര്‍മാനെ പ്രതികോളത്തില്‍ ചേര്‍ത്തിട്ടുള്ളത്.  

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു സക്കീര്‍. സക്കീര്‍ അന്വേഷണ പരിധിയിലാവുന്നതോടെ സി.പി.എം കൂടുതല്‍ പ്രതിക്കൂട്ടിലാകും. മറ്റൊരു ചെയര്‍മാനായ എംആര്‍ ബൈജുവിന് സര്‍വീസ് സംഘടന വഴിയാണ് സിപിഎം ബന്ധം. എന്നാല്‍ നേരിട്ട് സിപിഎമ്മുമായി ബന്ധമുള്ളയാളാണ് സക്കീര്‍. പ്രാദേശിക എതിര്‍പ്പ് അവഗണിച്ചാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ സിറ്റിങ് സീറ്റ് സക്കീറിന് നല്‍കിയത്. 

ENGLISH SUMMARY:

Former PSC Chairman and CPM leader M.K. Sakeer has been brought under the scope of the Special Investigation Team's probe into the PSC exam scam. Out of the four cases currently registered, two major exams—Fisheries Extension Officer and Khadi Board Village Oil Inspector—were conducted during his tenure. The SIT announced that a formal notice will be issued shortly to summon and interrogate the former chairman. Having served as the LDF candidate in Ponnani during the last Assembly elections, Sakeer's inclusion in the investigation puts the ruling CPM under significant political pressure.