Kerala Blasters X page

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിൻ എഫ് സി  മൽസരം ഗോൾ രഹിത സമനിലയിൽ. ഹോം മാച്ചില്‍ ചെന്നൈയിൻ FC ആധിപത്യം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിൽ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയ മുന്നേറ്റവും ഗോളായില്ല. 51 -ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയ പെനാൽറ്റി ക്യാപ്റ്റൻ അഡ്രിയൻ ലൂണ പാഴാക്കി.  സംഘർഷഭരിതമായ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ചെന്നൈയിന്റെ ഇമ്മാനുവൽ ഇമാനിഷിംവെയും ബ്ലാസ്റ്റേഴ്‌സിന്റെ ആന്ദ്രെ ഗ്രീനും  ചുവപ്പ് കാർഡ് കണ്ട് പുറത്തായി. സമനിലയോടെ 4 മൽസരങ്ങളിൽ 5 പോയിൻ്റുമായി   ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.  FC ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം.

ENGLISH SUMMARY:

Kerala Blasters vs Chennaiyin FC ended in a goalless draw during their recent Indian Super League encounter. Adrian Luna missed a crucial penalty in the second half while both teams received red cards in a tense finish.