ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ക്രിസ്മസ് അവധി റദ്ദാക്കി. 25 ന് വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകി. അന്നേ ദിവസം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കാനാണ് നിര്‍ദ്ദേശം. വാജ്പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികൾ ഈ ദിവസം സ്കൂളിൽ നടത്തണമെന്നാണ് യുപി സർക്കാറിന്റെ നിർദേശം. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി. ആദ്യമായിട്ടാണ് ക്രിസ്മസ് ദിനത്തില്‍ അവധി ഒഴിവാക്കുന്നത്.
അതേസമയം, കേരളത്തില്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അവധി ഡിസംബര്‍ 24ന് ആരംഭിക്കും. പുതുവര്‍ഷാഘോഷം കൂടി കഴിഞ്ഞ ശേഷം ജനുവരി 5നാണ് സ്‌കൂളുകള്‍ തുറക്കുക. പഞ്ചാബില്‍ ദീര്‍ഘകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശൈത്യകാല സ്‌കൂള്‍ അവധി ക്രിസ്മസും പുതുവര്‍ഷവും കഴിഞ്ഞ് ജനുവരി പത്തിന് ശേഷമേ തുറക്കൂ.