TOPICS COVERED

ഈ വര്‍ഷത്തെ അവസാനത്തെ ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങി ഇസ്റോ. അമേരിക്കന്‍ കമ്പനിയുടെ ബ്ലൂബേര്‍ഡ് ബ്ലോക്ക്–2വെന്ന വമ്പന്‍ വാര്‍ത്താ വിനിമയ ഉപഗ്രഹം നാളെ രാവിലെ 8.55നു ശ്രീഹരിക്കോട്ടയില്‍ നിന്നു വിക്ഷേപിക്കും. 

ടവറുകളും ഒപ്റ്റിബ് ഫൈബര്‍ കേബുകളുകളുമില്ലാതെ ഉപഗ്രഹത്തില്‍ നിന്നു നേരിട്ടു മൊബൈലുകളിലേക്ക് അതിവേഗ ഇന്റര്‍നെറ്റെത്തിയാലോ. അതും മൊബൈല്‍ഫോണില്‍ പ്രത്യേക ആന്റിനയോ സംവിധാനങ്ങളോ ഇല്ലാതെ. അമേരിക്കയില്‍ അത്തരമൊരു സംവിധാനമൊരുങ്ങുന്നുണ്ട്. അതിനായുള്ള  ഉപഗ്രഹമാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ കൗണ്ട് ‍ഡൗണിനായി കാത്തുനില്‍ക്കുന്നത്.

6500 കിലോ ഭാരമമുള്ള ബ്ലൂബേര്‍ഡ് ബോക്ക്–2 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത് എല്‍.വി.എം. മാര്‍ക്ക്–3 റോക്കറ്റാണ്. എല്‍.വി.എം. ഇതുവരെ ബഹിരാകാശത്ത് എത്തിച്ചിട്ടുള്ളതില്‍ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം കൂടിയാണ് ബ്ലൂബേര്‍ഡ് മാര്‍ക്ക്–2. 15.70 സെക്കന്‍ഡും നീണ്ടുനില്‍ക്കുന്ന വിക്ഷേപണത്തിനു ശേഷം ഉപഗ്രഹം ഭൂമിയില്‍ നിന്ന് 520 കിലോമീറ്റര്‍ അകലയെുള്ള ഭ്രമണപഥത്തിലെത്തിചേരും.

ഭ്രമണപഥത്തിലെത്തിയാലുടന്‍  223 ചതുരശ്ര മീറ്റര്‍ നീളത്തിലുള്ള ആന്റിനകള്‍ വിടര്‍ത്തും. ഇതോടെ  ഏറ്റവും വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രമെന്ന ഖ്യാതിയും ബ്ലൂബേര്‍ഡ് ബ്ലോക്ക് –2വിനാകും.

ENGLISH SUMMARY:

ISRO's final satellite launch of the year is set to take place. The American company's Bluebird Block-2 communication satellite will be launched from Sriharikota.