ഐഎസ്ഐര്‍ഒയുടെ പിഎസ്എൽവി സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷപണം. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിക്ഷേപണ പാതയിൽ വ്യതിയാനമുണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി.നാരായണൻ അറിയിച്ചു. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടം തകരാറിലാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്. പുതുവത്സരത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേണത്തിലെ പരാജയം ഐഎസ്ആര്‍ഒയ്ക്ക് തിരിച്ചടിയാണ്.
2025 മേയ് പതിനെട്ടിനായിരുന്നു പരാജയപ്പെട്ട പിഎസ്എൽവി-സി61 വിക്ഷേപണം. റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്‌നമായിരുന്നു അന്ന് ദൗത്യം പൂര്‍ത്തിയാക്കുന്നതില്‍ വില്ലനായത്. ഇന്നത്തെ വിക്ഷേപണത്തിലും മൂന്നാം ഘട്ടത്തില്‍ തന്നെയാണ് പാളിച്ചയുണ്ടായത്. പിഎസ്എൽവിയുടെ രണ്ട് ചെറു സ്ട്രാപ്പോണുകളുള്ള ഡിഎൽ പതിപ്പാണ് ഐഎസ്ആര്‍ഒ വിക്ഷേപണത്തിന് ഉപയോഗിച്ചത്.
പ്രതിരോധ സാങ്കേതിക വിദ്യമുതല്‍ ബഹിരാകാശത്തെ കലാപരമായ പരീക്ഷണങ്ങള്‍ വരെ നീളുന്നതായിരുന്നു ദൗത്യം. പിഎസ്എല്‍വിയുടെ അറുപത്തിനാലാമത്തെ വിക്ഷേപണവും രണ്ട് സ്ട്രാപ്പ് ഓണ്‍ ബൂസ്റ്ററുകള്‍ ഘടിപ്പിച്ച് പിഎസ്എല്‍വി –DL എന്ന വകഭേദത്തിന്റെ അഞ്ചാം ദൗത്യം കൂടിയായിരുന്നുഇത്. നിരീക്ഷണത്തിനായുള്ള EOS-N1 ഉപഗ്രഹമായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. ഹൈപ്പർസ്പെക്ട്രൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ സാധാരണ ഉപഗ്രഹങ്ങളെക്കാൾ കൂടുതൽ വിശദമായ ഡേറ്റ ലഭിക്കുമെന്നതാണ് EOS-N1 ന്റെ പ്രത്യേകത.