ബഹിരാകാശ രംഗത്തെ ലോകശക്തികള്‍  ഉയര്‍ന്ന സ്ഥാനമാണ് ഇന്ത്യക്കുളളത്. തദ്ദേശീയമായി വികസിപ്പച്ച ടെക്നോളജി ഉപയോഗിച്ച്  ചെലവ് കുറച്ച്  ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യക്ക് ഇന്ന് സാധ്യമാണ്. വാര്‍ത്താവിനിമയം, ഗതിനിര്‍ണയം, ഭൗമനിരീക്ഷണം തുടങ്ങി വ്യത്യസ്ത മേഖലകളിലായി 50,000 കോടിയിലധികം മൂല്യമുള്ള ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.  ഇവയുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് കൃത്യമായി അറിയേണ്ടതുണ്ട്. അതില്‍ നിര്‍ണായക നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. 

ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്ന വസ്തുക്കളെ മറ്റൊരു ഉപഗ്രഹത്തില്‍ നിന്ന് നിരീക്ഷിക്കാനുള്ള തദ്ദേശീയ സാങ്കേതിക വിദ്യയാണ് ഇന്ത്യ വികസിപ്പിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസിസ്റ്റ് ഇന്‍ഡ്സ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ്  ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. അസിസ്റ്റ് ബിഎസ്ടി എയ്റോസ്പേസ് വികസിപ്പിച്ച് ഉപഹ്രഹമാണ് എ.എഫ്.ആര്‍.  80 കിലോ ഭാരമുളള എഎഫ്ആര്‍ . 2023 ജൂണ്‍ 13ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‌ 9 റോക്കറ്റിലാണ് ഇത് വിക്ഷേപിച്ചത്. രണ്ടരവര്‍ഷമായി ഭ്രമണപഥത്തില്‍ തുടരുന്നു.

എഎഫ്ആര്‍ ഉപഗ്രഹം ഉപയോഗിച്ച് ഫെബ്രുവരി മൂന്നിനാണ് രണ്ട് പരീക്ഷണങ്ങള്‍ നടത്തിയത്. ആദ്യ ദൗത്യത്തില്‍ 300 കിമീ അകലെനിന്നും രണ്ടാം ദൗത്യത്തില്‍ 245 കിമീ അകലെനിന്നും  രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ചിത്രങ്ങള്‍ അസിസ്റ്റ് വിജയകരമായി പകര്‍ത്തിയത്. ഈ രണ്ട് പരീക്ഷണങ്ങളിലും എഎഫ്ആര്‍ ഉപഗ്രഹത്തിന്റെ സെന്‍സര്‍ ഉപയോഗിച്ച് അതിവേഗം നീങ്ങുന്ന രാജ്യാന്തരബഹിരാകാശ നിലയത്തെ കൃത്യമായി പിന്തുടര്‍ന്ന് 202 മീറ്റര്‍ ഇമേജിങ് സാംപ്ലിങ്ങിലുള്ള 15 വ്യത്യസ്ത ഫ്രെയിമുകള്‍ പകര്‍ത്തി.  ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത പൂര്‍ണമായും തദ്ദേശീയമായ ട്രാക്കിങ് അല്‍ഗോരിതങ്ങള്‍, ഇലകട്രോ ഒപ്റ്റിക്കല്‍  സിസ്റ്റങ്ങള്‍, സാറ്റലൈറ്റ് എന്‍ജിനീയറിങ് എന്നിവ ഉപയോഗിച്ചാണ് പരീക്ഷണങ്ങള്‍ നടത്തിയത്.

Space Situational Awareness( SSA) എന്നത്  ഉപഗ്രഹങ്ങളുടെ തിരക്കും മല്‍സരവും വര്‍ധിക്കുന്നത് അനുസരിച്ച്  വിക്ഷേപണങ്ങള്‍ നടത്തുന്ന രാജ്യങ്ങളുടെ പ്രധാന ആവശ്യകതയായി മാറുന്നു. ബഹിരാകാശത്തെ വസ്തുക്കളെ കണ്ടെത്തല്‍, അവയുടെ സ്വഭാവം,  ട്രാക്ക് ചെയ്യുക എന്നിവയെല്ലാം അത്യന്താപേക്ഷിതമായിരിക്കുന്നു.  ഇത്രയും കാലം എസ്.എസ്.എയും ഇന്‍–ഓര്‍ബിറ്റ് ട്രാക്കിങ് കഴിവുകളും ISRO പോലുളള  ദേശീയ ബഹിരാകാശ ഏജന്‍സിക്ക് മാത്രമാണ് സാധിച്ചിരുന്നത്. സ്പേസ്ഡെക്സ് പോലുള്ള പരീക്ഷണങ്ങളിലൂടെ ഇസ്റോ ഇത് നടത്തിയിരുന്നു. അവിടെയാണ് ഒരു സ്വകാര്യ സംരംഭം വന്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളെ വെല്ലും വിധം വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് സ്വകാര്യ ബഹിരാകാശ രംഗം. വരും കാലത്ത് ബാലിസ്റ്റിക് മിസൈലുകള്‍ നിരീക്ഷിക്കുന്നതിനും ഈ സാങ്കേതിക വിദ്യ സഹായകമാകും

ENGLISH SUMMARY:

India now holds a strong position among global space powers. With indigenous technology, India can launch satellites at reduced costs. The country currently operates satellites worth more than ₹50,000 crore across sectors such as communication, navigation, and earth observation. Ensuring their security is critical. For that, it is essential to precisely know what satellites of other nations are doing. India has now achieved a significant breakthrough in this area.