ചെങ്കോട്ടയില്‍ ചാവേറാക്രമണം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന് ഭീകരബന്ധമുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് കുടുംബം. തീര്‍ത്തും അവിശ്വസനീയമാണ് വാര്‍ത്തകളെന്നും മൂന്ന് ദിവസം മുന്‍പാണ് അവസാനമായി ഉമര്‍ വിളിച്ചതെന്നും ഉമറിന്‍റെ സഹോദരന്‍റെ ഭാര്യ. രണ്ടു വര്‍ഷമായി ഉമര്‍ ഫരീദാബാദിലാണ് താമസിക്കുന്നതെന്നും മുസമില പറഞ്ഞു. ആക്രമണത്തില്‍ ഉമറിന്‍റെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് പുല്‍വാമയിലെ വീട്ടിലെത്തി ഉമറിന്‍റെ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഉമറിന്‍റെ ലാപ്ടോപും മൊബൈല്‍ഫോണും പൊലീസ് കണ്ടെത്തിയിരുന്നു.
ENGLISH SUMMARY:
The family of Dr. Umar Mohammed, the suspected suicide bomber in the Red Fort attack, expressed complete disbelief regarding his alleged terror links, calling the news "unbelievable." His sister-in-law stated Umar had last called three days ago and had been residing in Faridabad for two years. Despite the family's denial, police detained Umar's mother and brother from their Pulwama home and seized his laptop and mobile phone, strengthening the case that the doctor orchestrated the deadly blast.