ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച സ്വവർഗ്ഗ പങ്കാളിയുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിയിറക്കി പിതാവ്. കുട്ടിയുടെ പിതാവും സ്വവര്‍ഗ്ഗ പങ്കാളിയും ഒന്നിച്ച് വാടകവീട്ടിലാണ് താമസം. ഈ വീട്ടില്‍ വച്ചാണ് കുഞ്ഞിനു നേരെ അതിക്രമമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാം ബാബു യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈംഗിക താൽപര്യത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ അമ്മയുമായി ഇയാള്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞിരുന്നു.
ചൊവ്വാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവ് ഉണര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഗേ പങ്കാളി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത്. ഇയാളെ കയ്യോടെ പിടികൂടുകും ജനനേന്ദ്രിയത്തിൽ പലതവണ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് പൊലീസില്‍ വിവമറിയിച്ചത്.
ഖുഖുണ്ടു പൊലീസ് ബാബു യാദവിനെതിരെ കേസെടുത്തു. അതിജീവിതയുടെ അച്ഛനും പ്രതിയും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. വര്‍ഷങ്ങളായി സ്വവര്‍ഗ്ഗ ബന്ധത്തിലുള്ള ഇവരുവരും ഒന്നിച്ച് താമസിക്കുന്ന വാടക വീട്ടിലാണ് അതിക്രമം നടന്നത്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.