പ്രതിവര്‍ഷം രാജ്യത്ത് ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ അരലക്ഷം പേര്‍ മരിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ എഴുന്നൂറോളം പേര്‍ ഡല്‍ഹിയിലാണ്. ഹെല്‍മറ്റ് ധരിപ്പിക്കാന്‍ എല്ലാ മാര്‍ഗവും തേടി ഇറങ്ങിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. കാണാം ഡല്‍ഹി പൊലീസിന്‍റെ ബോധവല്‍ക്കരണം.
ഹെല്‍മറ്റിന്റെ ആവശ്യകത എത്ര പറഞ്ഞാലും മനസ്സിലാകാത്തവരെ പിടിക്കുകയാണ് ലക്ഷ്യം. പതിവ് പോയിന്റുകളിലല്ലാതെ പൊലീസ് സംഘം കാത്തുനിന്നു. ഹെല്‍മറ്റില്ലാതെ ഇറങ്ങിയ വിരുതന്‍മാര്‍ പൊലീസിനെ കണ്ടതും കറങ്ങി. പൊലീസ് വിട്ടില്ല എല്ലാവരെയും പൊക്കി. പക്ഷേ ഇത് പതിവ് പൊക്കലല്ല. ബോധവല്‍ക്കരണം തുടരുമെന്ന് പൊലീസ്. സ്കൂള്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിച്ചായിരുന്നു പൊലീസിന്‍റെ ബോധവല്‍ക്കരണം.