Image Credit:instagram.com/gajabkiduniya
മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് ടാക്സിയില്‍ യാത്ര ചെയ്ത യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. തീര്‍ത്തും അബോധാവസ്ഥയിലായ യുവതി ബൈക്കില്‍ നിന്ന് വീഴാതെയിരിക്കാന്‍ താങ്ങിപ്പിടിച്ച് റാപ്പിഡോ ഡ്രൈവര്‍ യാത്ര ചെയ്യുന്നതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം.
നിശാക്ലബിന് പുറത്ത് നിന്നുമാണ് യുവതി ബൈക്ക് ടാക്സിയില്‍ കയറിയത്. കയറുമ്പോള്‍ തന്നെ ലക്കുകെട്ട അവസ്ഥയിലായിരുന്നു. താങ്ങിയിരുത്താന്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവ് ശ്രമിച്ചുവെങ്കിലും ഒടുക്കം റോഡില്‍ വീഴുന്നുണ്ട്. സമീപത്ത് നിന്നവരില്‍ ഒരാളാണ് വിഡിയോ പകര്‍ത്തിയത്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയില്‍ ബൈക്കില്‍ യാത്ര ചെയ്യരുതെന്നും റോഡില്‍ വീണ് തലയിടിച്ചാലെന്ത് ചെയ്യുമെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.
അതേസമയം, റാപ്പിഡോ ഡ്രൈവറെ പ്രശംസിക്കുന്നവരും കുറവല്ല. യുവതി നിലത്ത് വീഴാതെയിരിക്കാന്‍ പണിപ്പെടുന്നുവെന്നും കമന്‍റുകളുണ്ട്. യുവതി തലയിടിച്ച് റോഡില്‍ വീണാല്‍ ഉത്തരവാദിയാകുക ബൈക്കോടിച്ച ആളാണെന്നും ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പലരും കുറിച്ചു.