TOPICS COVERED

ഡല്‍ഹിയില്‍ ഹോട്ട് എയര്‍ ബലൂണ്‍ റൈഡുകള്‍ക്ക് തുടക്കം. ബലൂണില്‍ പറക്കാന്‍ ഒരാള്‍ക്ക് മൂവായിരം രൂപയാണ് ടിക്കറ്റ് നിരക്ക്. ‌

സരായ് കലെഖാനിനടുത്ത് ബാന്‍സേര പാര്‍ക്കിലാണ് ഡല്‍ഹിയിലെ ആദ്യത്തെ ഹോട്ട് എയര്‍ ബലൂണ്‍ റൈഡിന് തുടക്കമായിരിക്കുന്നത്.

നിലവില്‍ 150 അടി ഉയരത്തില്‍ മാത്രമെ ബലൂണ്‍ റൈഡിന് അനുവാദമുള്ളു. ഡല്‍ഹി ഡവലപ്മെന്‍റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഹോട് എയര്‍ ബലൂണ്‍ റൈഡുകള്‍ ആരംഭിച്ചത്. അറിഞ്ഞുകേട്ട് റൈഡിനെത്തുന്നവര്‍ നിരവധിയാണ്. റൈഡില്‍ കയറുമ്പോള്‍ നേരിയ ആശങ്കയുള്ളവരും റൈഡ് കഴിഞ്ഞെത്തിയാല്‍ വലിയ ആവേശത്തിലാണ്.

ബാന്‍സേര പാര്‍ക്കിന് പുറമെ യമുനാ ബാങ്ക് കോണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ്, യമുനാ സ്പോര്‍ട്സ് കോംപ്ലക്സ് എന്നിവിടങ്ങളിലും ഹോട്ട് എയര്‍ ബലൂണ്‍ റൈഡുകള്‍ ഉടന്‍ ആരംഭിക്കും.