TOPICS COVERED

ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ  ഗുരുതര ആരോപണവുമായി ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമി. സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ബാൻഡ് മാനേജർ സിദ്ധാർഥ് ശർമ്മയും  വിഷം നൽകിയാണ് സൂബിനെ കൊലപ്പെടുത്തിയത് എന്നാണ് വെളിപ്പെടുത്തൽ. കുറ്റകൃത്യം മറച്ചുവെക്കാൻ സിംഗപ്പൂർ തിരഞ്ഞെടുത്തുവെന്നും ശേഖർ പറയുന്നു. പോലീസ് ചോദ്യം ചെയ്യലിനിടയിലാണ് ശേഖർ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശേഖർ ജ്യോതി നിലവിൽ അസം പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവന്റ് മാനേജർ ശ്യാംകാനു മഹന്തക്കെതിരേ അന്വേഷം വേണമെന്ന് സുബിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇയാൾക്കെതിരായുള്ള  അനധികൃത സ്വത്തുസമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിയായതുമായി ബന്ധപ്പെട്ട കേസുകളും പൊലീസ് പരിശോധിക്കുന്നുണ്ട്

ENGLISH SUMMARY:

Zubeen Garg's death is now under scrutiny due to serious allegations. A band member claims the singer was poisoned in Singapore, prompting a police investigation into the event organizers and manager.