ഛത്തീസ്ഗഡ് ബല്‍റാംപുരില്‍ ഡാം തകര്‍ന്ന് നാലു മരണം. രണ്ടുപേരെ കാണാനില്ല. രക്ഷാദൗത്യം തുടരുന്നു. 40 വര്‍ഷം പഴക്കമുള്ള റിസര്‍വോയറാണ് തകര്‍ന്നത്. പ്രദേശത്ത് മിന്നല്‍ പ്രളയമുണ്ടായിരുന്നു. സ്ഥലത്ത് എസ്ഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കനത്ത മഴ പെയ്തതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി വൈകി ബൽറാംപുർ ജില്ലയിലെ ധനേശ്പൂർ ഗ്രാമത്തിലുള്ള ലൂട്ടി അണക്കെട്ടിന് ചോർച്ചയുണ്ടായി. 1980-കളുടെ തുടക്കത്തിൽ നിർമ്മിച്ച അണക്കെട്ടാണിത്. ചോർച്ച കാരണം അണക്കെട്ടിലെ വെള്ളം സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും കയറിയതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായത്.