പാക്കിസ്ഥാനും അമേരിക്കയ്ക്കും എതിരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയെ പ്രകോപിപ്പിച്ചാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ല. രാജ്യത്തിന്‍റെ വളര്‍ച്ച തടയാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും രാജ്നാഥ് പറഞ്ഞു.
മധ്യപ്രദേശിലെ ഭോപ്പാലിലില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് പാക്കിസ്ഥാനും യു.എസിനും എതിരെ പ്രതിരോധ മന്ത്രി ശക്തമായ ഭാഷയില്‍ സംസാരിച്ചത്. ഇന്ത്യ ആരെയും പ്രകോപിപ്പിക്കാറില്ല. തിരിച്ച് ആരെങ്കിലും പ്രകോപിപ്പിച്ചാല്‍ നോക്കിനില്‍ക്കുകയുമില്ല. സ്വന്തം ശക്തി കൊണ്ട് ശത്രുവിനെ പരാജയപ്പെടുത്താനുള്ള കഴിവ് രാജ്യത്തിന് ഉണ്ട് എന്നതിന്‍റെ തെളിവാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും പ്രതിരോധ മന്ത്രി.
ലോകത്തിന്‍റെ മുലുവന്‍ ബോസ് എന്ന് കരുതുന്ന ചിലര്‍ ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ ശ്രമിക്കുകയാണെന്ന് യു.എസിനെ ഉന്നമിട്ട് രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വില കൂടിയാല്‍ ആരും വാങ്ങില്ലെന്ന് അവര്‍ കരുതുന്നു. വന്‍ശക്തിയാവുന്നതില്‍ നിന്ന് ഇന്ത്യയെ തടയാന്‍ ആര്‍ക്കുമാവില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു