അഹമ്മദാബാദില്‍ 274 പേരുടെ ജീവന്‍ നഷ്ടമാകാനിടയായ എയര്‍ ഇന്ത്യ വിമാനാപകടത്തിന്‍റെ കാരണം തേടിയുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍. അട്ടിമറിയാണോ വിമാനാപകടമുണ്ടാക്കിയതെന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ഭാഗത്ത് നിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും കൃത്യമായ പഠനം നടത്തുകയാണെന്നും വിദഗ്ധരായ ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നും മന്ത്രി എന്‍ഡിടിവിയോടാണ് വെളിപ്പെടുത്തിയത്. Also Read: അഹമ്മദാബാദ് വിമാന ദുരന്തം; പൈലറ്റ് ഒടുവില്‍ പറഞ്ഞതടക്കം വീണ്ടെടുത്തു
ജൂണ്‍ പന്ത്രണ്ടിനാണ് രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത്. എയര്‍ ഇന്ത്യയുടെ ബോയിങ് 787–8 വിമാനം പറന്നുയര്‍ന്ന് 36–ാം സെക്കന്‍റില്‍ കത്തിയമര്‍ന്നു. 242 യാത്രക്കാരില്‍ ഒരാളൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടു. വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ബി.ജെ മെഡിക്കല്‍കോളജിലെ ഡോക്ടര്‍മാര്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മെസിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഒന്‍പത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും പ്രദേശവാസികള്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു. Read More: യുഎന്നിനെ പടിക്ക് പുറത്ത് നിര്‍ത്തി എയര്‍ ഇന്ത്യ; ഒളിക്കുന്നതെന്ത്?
വിമാനം അപകടത്തിലാണെന്ന് വ്യക്തമാക്കി പൈലറ്റ് സബര്‍വാള്‍ അടിയന്തര മേയ്ഡേ സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് കൈമാറി. ഇതിനൊപ്പം പൈലറ്റ് പറഞ്ഞ കാരണമടക്കം ബ്ലാക് ബോക്സിലെ വിവരങ്ങള്‍ വീണ്ടെടുത്തതോടെ ലഭിച്ചിട്ടുണ്ട്. ഹോസ്റ്റലിന്‍റെ റൂഫ് ടോപില്‍ നിന്ന് ഒരു ബോക്സും വിമാനത്തിന്‍റെ തകര്‍ന്ന മറ്റു ഭാഗങ്ങള്‍ക്കിടയില്‍ നിന്ന് മറ്റൊരു ബോക്സും നേരത്തെ വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നു. ബുധനാഴ്ചയാണ് ബ്ലാക്ബോക്സിലെ വിവരങ്ങള്‍ പൂര്‍ണമായും വീണ്ടെടുത്തത്.
Emergency crews work as smoke rises from the wreckage of a Boeing 787 Dreamliner where the Air India plane crashed in Ahmedabad, India, June 12, 2025. REUTERS/Amit Dave TPX IMAGES OF THE DAY
വിമാനം അപകടത്തില്‍പ്പെട്ട സമയം റാറ്റ് പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിമാനത്തിന്‍റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുകയോ, വൈദ്യുതി നിലയ്ക്കുകയോ, ഹൈഡ്രോളിക് തകരാര്‍ സംഭവിക്കുകയോ ചെയ്യുമ്പോഴാണ് സാധാരണഗതിയില്‍ റാറ്റ് സ്വയം പ്രവര്‍ത്തനക്ഷമമാകുന്നത്. ബ്ലാക് ബോക്സ് വീണ്ടെടുത്തതോടെ പവര്‍ നഷ്ടമായെന്നാണോ അതോ ത്രസ്റ്റ് ഇല്ലെന്നാണോ പൈലറ്റ് പറഞ്ഞതെന്ന് കൃത്യമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമാകും.
Google Trending Topic: Why air india plane crashed