boeing-787-safety-flaws-under-scrutiny-after-ahmedabad-crash

ലണ്ടനിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാര്‍. വിമാനത്തിലെ ഇന്ധന സ്വിച്ചിലാണ് തകരാര്‍ കണ്ടെത്തിയത്. എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഇടത് വശത്തെ ഇന്ധന നിയന്ത്രണ സ്വിച്ച് (Fuel control switch) സ്വയം 'കട്ട് ഓഫ്' (Cut-off) പൊസിഷനിലേക്ക് മാറുകയായിരുന്നു. പൈലറ്റ് രണ്ട് തവണ ശ്രമിച്ചിട്ടും സ്വിച്ച് 'റൺ' പൊസിഷനിൽ തന്നെ നിലനിര്‍ത്താനായില്ല.

ലണ്ടൻ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറക്കാനിരുന്ന AI 132 എന്ന വിമാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. വിഷയം ഡിജിസിഎയെ അറിയിച്ചിട്ടുണ്ടെന്നും ഡിജിസിഎയുടെ നിർദ്ദേശപ്രകാരം എയർ ഇന്ത്യയുടെ എല്ലാ ബോയിങ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചു. എന്നാല്‍ യാതൊരു കുഴപ്പവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യയുടെ വക്താവ് അറിയിച്ചു. അതേസമയം തകരാര്‍ കണ്ടെത്തിയ വിമാനം ഉടൻ തന്നെ സർവീസിൽ നിന്ന് നീക്കി പരിശോധനയ്ക്കായി മാറ്റി. വിമാനത്തിന്റെ നിർമ്മാതാക്കളായ ബോയിങുമായി ചേർന്ന് തകരാര്‍ പരിശോധിച്ചു വരികയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

അഹമ്മദാബാദ് വിമാന അപകടവുമായി സാമ്യം?

2025 ജൂലൈയിൽ, അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനാപകടവുമായി ഈ തകരാറിന് സാമ്യമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് വിമാന അപകടത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം പറന്നുയർന്ന് നിമിഷങ്ങൾക്ക് ശേഷം, വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫാകുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം രണ്ട് എന്‍ജിനുകളുടെയും സ്വിച്ചുകൾ തനിയെ 'കട്ട് ഓഫ്' ആയി. താൻ സ്വിച്ച് ഓഫ് ചെയ്തിട്ടില്ലെന്ന് പൈലറ്റ് സഹ പൈലറ്റിനോട് പറയുന്ന സംഭാഷണം കോക്പിറ്റ് വോയ്‌സ് റെക്കോർഡറിലുണ്ട്. നിമിഷങ്ങൾക്കകം സ്വിച്ചുകൾ തനിയെ 'റൺ' പൊസിഷനിലേക്ക് മാറുകയും ചെയ്തു. എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടശേഷം രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും 'റൺ' പൊസിഷനിലായിരുന്നു കണ്ടെത്തിയത്.

വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകളാണ് ഇന്ധന നിയന്ത്രണ സ്വിച്ച് (Fuel control switch). ഇവ സ്പ്രിങ് ലോഡ് ചെയ്തതിനാൽ സാധാരണയായി 'റൺ' പൊസിഷനിൽ തന്നെ ഉറച്ചുനിൽക്കും. 'കട്ട്ഓഫ്' ലേക്ക് മാറ്റണമെങ്കിൽ പൈലറ്റ് സ്വിച്ച് വലിച്ച് നീക്കേണ്ടതുണ്ട്. ഗ്രൗണ്ടില്‍ എന്‍ജിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യാനും ഷട്ട് ഡൗണ്‍ ചെയ്യാനും പറക്കലിനിടെ എന്‍ജിന്‍ തകരാറുണ്ടായാൽ മാനുവലായി ഷട്ട് ഡൗണ്‍ ചെയ്യാനും അല്ലെങ്കില്‍ റീസ്റ്റാര്‍ട്ട് ചെയ്യുവാനുമാണ് ഈ സ്വിച്ചുകള്‍ പൈലറ്റുകള്‍ ഉപയോഗിക്കുന്നത്. 

ENGLISH SUMMARY:

An Air India Boeing 787 Dreamliner flight (AI 132) scheduled from London Heathrow to Bengaluru faced a critical technical snag involving its fuel control switches on February 2, 2026. During the engine start-up process, the left fuel control switch repeatedly flipped to the 'cut-off' position on its own, preventing the flight from taking off. This incident has raised alarm bells as it mirrors the preliminary findings of the tragic Ahmedabad Air India crash in July 2025, which claimed 260 lives due to similar spontaneous switch failures. Air India has grounded the aircraft for a detailed inspection in coordination with Boeing and informed the DGCA.