യു.എസ്. വീസക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ സ്വകാര്യത ക്രമീകരണങ്ങൾ (privacy settings) 'പബ്ലിക്' ആക്കണമെന്ന് ഇന്ത്യയിലെ യു.എസ്. എംബസിയുടെ നിർദേശം. വിദ്യാർഥി വീസകൾക്കും (F, M വിസകൾ) കുടിയേറ്റമല്ലാത്ത മറ്റ് വീസകൾക്കും (J വിസ ഉൾപ്പെടെ) ഈ നിബന്ധന ബാധകമാണ്.
വീസ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കുന്നതിനും അവരുടെ വ്യക്തിത്വം ഉറപ്പുവരുത്തുന്നതിനും രാജ്യ സുരക്ഷയ്ക്കും ഇത് അത്യാവശ്യമാണെന്ന് എംബസി അറിയിച്ചു. യുഎസിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് നിയമപ്രകാരമുള്ള പരിശോധനയുടെ ഭാഗമാണ് നീക്കമെന്നും എംബസി വ്യക്തമാക്കി. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കം സമൂഹമാധ്യമ അക്കൗണ്ടുകൾ പലരും പ്രൈവറ്റ് ആക്കിയാണ് ഉപയോഗിക്കുന്നത്.