അമിതാഭ് കാന്ത് ജി 20 ഷെര്‍പ പദവി ഒഴിഞ്ഞു. ഇന്ത്യ ആതിഥ്യം വഹിച്ച ജി 20 ഉച്ചകോടിയുടെ മുഖ്യനടത്തിപ്പുകാരനായിരുന്നു കാന്ത്. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്തിനെ വിരമിക്കലിന് ശേഷം വിവിധ പദവികളില്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. നീതി ആയോഗ് സിഇഒയുമായിരുന്നു അദ്ദേഹം. 45 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് അമിതാഭ് കാന്ത് പടിയിറങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള സര്‍വകക്ഷി സംഘത്തെ നയിച്ച ശശി തരൂരിന് നയതന്ത്ര ചുമതലയുള്ള ഷെര്‍പ പദവി നല്‍കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അമിതാഭ് കാന്തിന്‍റെ രാജി.