File photo
വിമാനസര്‍വീസുകള്‍ വൈകുമെന്ന് എയര്‍ ഇന്ത്യ. പരിശോധന നടത്തേണ്ടതിനാലാണ് സര്‍വീസുകള്‍ വൈകുന്നതെന്ന് അറിയിപ്പ്. ബോയിങ്ങ് 787 സിരീസിലുള്ള 33 വിമാനങ്ങളിലാണ് അധികപരിശോധന നടത്തേണ്ടത്. സര്‍വീസുകള്‍ വൈകുന്നവിവരം മുന്‍കൂട്ടി അറിയിക്കുമെന്നും എയര്‍ ഇന്ത്യ. കൊല്ലപ്പെട്ട എല്ലാവര്‍ക്കും ഒരു കോടി രൂപ നല്‍കുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു.
Read Also: കത്താതെ അവശേഷിക്കുന്നത് ചില ഭാഗങ്ങള്‍ മാത്രം; വിമാനാപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
അഹമ്മദാബാദ് വിമാന അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 279 എന്ന് അനൗദ്യോഗിക കണക്കുകള്‍. വ്യോമസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും അഹമ്മദാബാദ് വിമാനാപകടത്തില്‍ വിപുലമായ അന്വേഷണം നടത്തുമെന്ന് വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു. അന്വേഷണത്തിനായി നിയോഗിച്ച ഉന്നതതലസമിതി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
അഹമ്മദാബാദിലെ വിമാന അപകട സ്ഥലത്ത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശദ പരിശോധന. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ, ഡിജിസിഎ, വ്യോമ സേന ഉദ്യോഗസ്ഥരും പരിശോധന നടത്തി. വിമാനത്തിന്റെ കത്താതെ അവശേഷിക്കുന്ന പിൻഭാഗം കെട്ടിടത്തിനുമുകളിൽനിന്ന് ഉയർത്തി മാറ്റി.