ahmedabad-plane-crash-5

അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ യാത്രാവിമാനം തകര്‍ന്നുവീണു. പറന്നുയര്‍ന്ന ഉടന്‍തന്നെയാണ് വിമാനം തകര്‍ന്നത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍  വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടാരുന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 1.17 നാണ് അപകടം. വിമാനത്തിന്‍റെ പിന്‍ഭാഗം മരത്തിലിടിച്ചെന്ന് സൂചന.  ജനവാസമേഖലയിലാണ് അപകടം ഉണ്ടായത്.  തകര്‍ന്നുവീണത് കെട്ടിടത്തിന്‍റെ മുകളിലേക്കാണ്. 

 തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.



Read Also: വിമാനദുരന്തത്തില്‍ ഉള്ളുലഞ്ഞ് രാജ്യം; കറുപ്പണിഞ്ഞ് എയര്‍ ഇന്ത്യ; തോരാക്കണ്ണീരില്‍ ഗുജറാത്ത്...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമാനാപകടത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയുമായും, ആഭ്യന്തര മന്ത്രിയുമായും, പോലീസ് കമ്മീഷണറുമായും സംസാരിച്ചു. വേണ്ട സഹായം നൽകുമെന്ന്  ഉറപ്പ് നൽകി.

നിരവധി യാത്രക്കാര്‍ക്ക് പരുക്കെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിനോദ് വിശ്വനാഥന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തിന് തൊട്ടടുത്താണ് ദുരന്തമുണ്ടായതെന്നും വിനോദ് പറഞ്ഞു.

ENGLISH SUMMARY:

A passenger aircraft crashed at the Ahmedabad airport shortly after takeoff. The Air India flight from Ahmedabad to London met with the accident soon after lifting off. The aircraft was carrying 133 passengers at the time of the incident.