അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ഒരാള്‍ അത്ഭുതകരമായി വിശ്വാസ് കുമാര്‍ രമേഷ് രക്ഷപ്പെട്ടിരുന്നു, ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജനാണ് രമേഷ്. എമര്‍ജന്‍സി എക്സിറ്റിലൂടെയാണ് രമേഷ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത പുറത്തുവരുന്നു.
Read Also: പറന്നുയർന്നതിന് തൊട്ടുപിന്നാലെ താഴേക്ക് തകർന്നു വീണു; തീഗോളമായി വിമാനം; ദൃശ്യങ്ങൾ
നാരിഴയ്ക്ക് വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. 242 പേരുമായി പറന്നുയർന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്ന് വീണെന്ന് വാര്‍ത്ത ഞെട്ടലോടെയാണ് ഭൂമി കേട്ടത്. ട്രാഫിക്കിൽ കുടുങ്ങി പത്ത് മിനിറ്റ് വൈകിയെത്തിയതിനെ തുടർന്ന് ഭൂമിയ്ക്ക് ഈ വിമാനം മിസ്സായിരുന്നു.
ഫ്ളെെറ്റില്‍ കയറാനായി അധികൃതരോട് സംസാരിച്ച് നോക്കിയിരുന്നെങ്കിലും, നേരം വെെകിയതും സുരക്ഷ കാരണങ്ങളും പറഞ്ഞ് എമിഗ്രേഷന്‍ അധികൃതര്‍ നോ പറഞ്ഞപ്പോള്‍ ഭൂമിക്ക് തിരിച്ചുപോകേണ്ടി വന്നു. ലണ്ടനിലേക്ക് പറക്കാന്‍ കഴിയല്ലെന്ന നിരാശയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്ന ഭൂമി കേട്ടത് പക്ഷെ സ്‌ഫോടന ശബ്ദമായിരുന്നു. നടുക്കുന്ന ആ പൊട്ടിത്തെറിയില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഓര്‍ക്കുമ്പോള്‍ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഭൂമി.
'എന്റെ ശരീരം വിറയ്ക്കുകയാണ്. എനിക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല. സംഭവിച്ചതെല്ലാം കേട്ടതിന് ശേഷം എന്റെ മനസ്സ് ഇപ്പോൾ പൂർണ്ണമായും ശൂന്യമാണ്', ഭൂമിയുടെ വാക്കുകൾ.
Read Also: ഇന്ധനക്ഷമതയും സുഖയാത്രയും; വിണ്ടും ചര്‍ച്ചയായി ബോയിങ് 787ലെ സുരക്ഷാപാളിച്ചകള്‍