pitch

അഹമ്മദാബാദിലെ പിച്ച് ബാറ്റിങ് പറുദീസയായിരിക്കുമെന്നാണ് സൂചന. സെമി ഫൈനലില്‍ നിന്ന് ഏറെ വ്യത്യസ്തമല്ലാത്ത 'മിക്സഡ് സോയിൽ' പിച്ചാണ് ഒരുക്കിയിരിക്കുന്നത്.

ഫൈനലിനായുള്ള വിക്കറ്റ്, കറുത്ത മണ്ണിനേക്കാൾ കൂടുതൽ ചെമ്മണ്ണ് ഉപയോഗിച്ചുള്ള മിശ്രിത പ്രതലമായിരിക്കും. ചെമ്മണ്ണിന്റെ അളവ് കൂടുന്നത് ബാറ്റർമാർക്ക് സഹായകമാകും. ബോളര്‍മാര്‍ക്ക് മികച്ച ബൗൺസ് ലഭിക്കുമെങ്കിലും മല്‍സരത്തില്‍ 200 റൺസിനടുത്താകും വിജയലക്ഷ്യം നിർണയിക്കുന്ന ശരാശരി സ്കോർ. ലോകകപ്പിൽ ഈ പിച്ചിൽ ഒരുമല്‍സരം മാത്രമാണ് നടന്നിട്ടുള്ളത്. അന്ന് 213 റൺസ് നേടിയ ദക്ഷിണാഫ്രിക്ക കാനഡയെ തോല്‍പിച്ചു.   2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടത് കറുത്ത മണ്ണുള്ള പിച്ചിലായിരുന്നു. മല്‍സരം പുരോഗമിക്കുമ്പോൾ മന്ദഗതിയിലാകുന്ന സ്വഭാവം ഇത്തരം പിച്ചുകൾക്കുണ്ട്.

ENGLISH SUMMARY:

Ahmedabad pitch is expected to be a batting paradise for the Cricket World Cup final. The mixed soil pitch, with more red soil, will favor batsmen and offer good bounce for bowlers, setting an average target score around 200.