ahmedabad-plane-crash-1-survivor-241-dead-fiery-impact

ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് വിമാനാപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ബാക്കിയെല്ലാവരും മരണപ്പെട്ടു. പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. Read Also: ജീവനോടെ ഒരാള്‍; 45കാരന്‍ എമര്‍ജന്‍സി എക്സിറ്റിലൂടെ രക്ഷപ്പെട്ടു

ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജൻ വിശ്വാസ് കുമാർ രമേഷ് (45) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴിയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. സീറ്റ് നമ്പർ 11A ആയിരുന്നു ഇദ്ദേഹത്തിന്റേത്. അപകടത്തിൽ സഹോദരനും ഒപ്പമുണ്ടായിരുന്നു. സഹോദരന്‍ എവിടെയെന്ന് വിശ്വാസ് ചോദിച്ചു. Read Also: ഭാര്യയെയും മകളെയും കാണാൻ യാത്ര; ആകാശദുരന്തത്തിൽ പൊലിഞ്ഞ് ബിജെപിയുടെ സൗമ്യമുഖം

വിമാനം ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് പതിച്ചത്. അപകടത്തിൽ അഞ്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളും മരിച്ചു. മെഡിക്കൽ കോളേജ് ഹോസ്റ്റലിന് വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ലണ്ടൻ ഗാറ്റ്‌വിക് ലക്ഷ്യമാക്കി പറന്നുയർന്ന എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് തകർന്നു വീണത്. വിമാനം 800 അടി മാത്രം പറന്നുയർന്നതിന് തൊട്ടുപിന്നാലെ പൈലറ്റ് അപായസന്ദേശം അയച്ചു. പിന്നാലെ വിമാനം താഴേക്ക് തകർന്നു വീഴുകയും തീഗോളമായി മാറുകയും ചെയ്തു. രാജ്യം കണ്ട രണ്ടാമത്തെ ഏറ്റവുംവലിയ  വിമാനദുരന്തമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. Read Also: ‘സ്കൂളില്‍ നിന്ന് വന്ന മോള്‍ കണ്ടത് ര‍ഞ്ജിതയുടെ മരണവാര്‍ത്ത, കണ്ണീർ കടലായി ആ വീട്

മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു. കൂടാതെ, കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത R. നായർ (40) എന്ന മലയാളി നഴ്സും ദുരന്തത്തിൽ മരിച്ചു. യുകെയിൽ നഴ്സായ രഞ്ജിത നാട്ടിലെത്തി മടങ്ങുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളാണ് രഞ്ജിതയ്ക്ക്. വിമാനത്തിൽ 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയൻ പൗരനും ഉൾപ്പെട്ടിരുന്നു. ആകെ യാത്രക്കാരിൽ 104 പുരുഷന്മാരും 112 സ്ത്രീകളും 12 കുട്ടികളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. Read Also: വിമാനം ഇടിച്ചിറങ്ങിയത് ലഞ്ച് ടൈമില്‍ ; മെഡി.കോളജ് ഹോസ്റ്റല്‍ അന്തേവാസികളായ 5പേരും മരണമടഞ്ഞു

വിമാനദുരന്തത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മന്ത്രി ഉറപ്പുനൽകി. "അപകടത്തിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും," കേന്ദ്രമന്ത്രി വ്യക്തമാക്കി.