അവിഹിത ബന്ധം ആരോപിച്ച് വിവാഹിതയായ സ്ത്രീയേയും യുവാവിനെയും പൈപ്പില്‍ കൂട്ടി കെട്ടിയിട്ട് നാട്ടുകാര്‍. യുവാവിന്‍റെ ശരീരം ‘ശുദ്ധീകരിച്ച’ ശേഷമാണ് നാട്ടുകാര്‍ ഇയാളെ പൊലീസിന് കൈമാറിയത്. തെലങ്കാനയിലെ സുല്‍ത്താനബാദിലാണ് സംഭവം. യുവതിയേയും യുവാവിനേയും കെട്ടിയിട്ട് നാട്ടുകാര്‍ മര്‍ദിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്.
ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായ യുവതിയും യുവാവും വൈകാതെ പ്രണയത്തിലാകുകയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ മൂന്നുദിവസങ്ങളായി യുവാവ് യുവതിയുടെ വീട്ടിലായിരുന്നു താമസമെന്ന് അയല്‍ക്കാര്‍ പറയുന്നു. ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരം യുവതി പരപുരുഷനെ വീട്ടില്‍ വിളിച്ചു കയറ്റി എന്നാരോപിച്ച് അയല്‍ക്കാര്‍ സംഘടിച്ചു.
ഇരുവരും തമ്മില്‍ അവിഹിത ബന്ധമാണെന്ന് ആരോപിച്ച നാട്ടുകാര്‍ ക്രൂരമായി ഇവരെ മര്‍ദിച്ചു. പിന്നീടാണ് സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിയത്. ഇതിനിടെ യുവാവിന്‍റെ ശരീരം ശുദ്ധീകരിക്കുകയാണെന്ന് പറഞ്ഞ് നാട്ടുകാര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്തു.