covid-new
  • കേരളത്തില്‍ 1147 കേസുകള്‍, തൊട്ടുപിന്നില്‍ മഹാരാഷ്ട്ര
  • മാസ്ക് നിര്‍ബന്ധമാക്കി തമിഴ്നാട്
  • പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകമാനം ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തു. 2710 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവുമധികം കേസുകള്‍ കേരളത്തിലാണ്. 1147 കേസുകള്‍. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും (424), ഡല്‍ഹി(294)യും ഉണ്ട്. ആദ്യ കോവിഡ് മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിമാര്‍ക്കും ആരോഗ്യവകുപ്പിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. പരിശോധന, ചികില്‍സ, ഐസൊലേഷൻ സൗകര്യങ്ങൾ, ഓക്സിജൻ, വെന്റിലേറ്റർ കിടക്കകൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് രൂക്ഷമായ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജൂൺ രണ്ടിനകം അവലോകന റിപ്പോർട്ട് കൈമാറണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അതിനിടെ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചേ ഇറങ്ങാവൂവെന്ന് തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രോഗ വ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി. തമിഴ്നാട്ടില്‍ ഇതുവരെ 148 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടകയിലും 148 കേസുകളുണ്ട്. പശ്ചിമ ബംഗാളില്‍116 കോവിഡ് കേസുകളും സ്ഥിരീകരിച്ചു. 

ENGLISH SUMMARY:

India is witnessing a rise in COVID-19 cases with seven deaths and 2710 new infections reported in the last 24 hours. Kerala tops the chart with 1147 cases, followed by Maharashtra and Delhi. The Centre has issued directives to state health departments and chief secretaries to ensure testing, treatment, isolation, and availability of medical facilities. States like Kerala have been asked to submit review reports by June 2. Public vigilance is urged as per the Health Ministry.