mk-stalin

TOPICS COVERED

രാഷ്ട്രീയ മേഖലയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളും പ്രത്യേക അഭിമുഖവും ഉൾപ്പെടുത്തി 'ദ് വീക്ക്' പുറത്തിറക്കിയ കോഫി ടേബിൾ ബുക്ക്‌  'എംകെ സ്റ്റാലിൻ - ദ് മോഡേൺ ദ്രവീഡിയൻ ഐക്കൺ' പ്രകാശനം ചെയ്തു. 

ആദ്യ കോപ്പി ദ് വീക്ക് ചീഫ് അസോഷ്യേറ്റ് എഡിറ്റർ & ഡയറക്ടർ റിയാദ് മാത്യു മുഖ്യമന്ത്രിക്ക് കൈമാറി. ഡി എം കെ സർക്കാർ 4 വർഷം പൂർത്തിയാക്കുന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്. സ്റ്റാലിന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നവരുടെ വിശദമായ ഓർമക്കുറിപ്പുകളും അപൂർവ ചിത്രങ്ങളും പുസ്തകത്തിലുണ്ട്.

ENGLISH SUMMARY:

To mark Tamil Nadu Chief Minister M.K. Stalin's 50 years in politics, The Week has released a coffee table book titled MK Stalin – The Modern Dravidian Icon, featuring key moments from his life and an exclusive interview.