വിവാദത്തിനിടെ രാജ്യത്തിന്റെ ഇരുപത്തിയാറാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. ഒൻപത് മണിയോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് കുമാര്‍ അധികാരമേറ്റത്. 18 വയസ്സ് പൂർത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് ഗ്യാനേഷ് കുമാർ അഭ്യർഥിച്ചു.
Read Also: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം; ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ്.
അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഗ്യാനേഷ് കുമാറിന് രാഷ്ട്രീയ ചായ്‍വുണ്ടെന്ന് ചൂണ്ടിക്കാട്ടിയും പ്രതിപക്ഷം എതിര്‍പ്പ് തുടരുകയാണ്.